മാര്‍ത്താണ്ഡവര്‍മ്മയായി ബല്ലാലദേവന്‍ മലയാളത്തില്‍ അരങ്ങേറുന്നു

NewsDesk
മാര്‍ത്താണ്ഡവര്‍മ്മയായി ബല്ലാലദേവന്‍ മലയാളത്തില്‍ അരങ്ങേറുന്നു

മമ്മൂട്ടിയും മോഹന്‍ലാലും കോഴിക്കോട് സാമൂതിരിയുടെ നാവിക പടയാളി കുഞ്ഞാലിമരയ്ക്കാരാവാന്‍ മത്സരിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മയായി മലയാളത്തില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് ബാഹുബലിയിലെ ബല്ലാലദേവനെ പ്രശസ്തനാക്കിയ റാണദഗുപതി. 
തിരുവിതാംകൂര് മഹാരാജാക്കന്മാരുടെ കഥ പറയുന്ന കെ.മധു ഒരുക്കുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ - ദി കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ നായകനായാണ് മലയാളത്തില്‍ താരം അരങ്ങേറുന്നത്. 

ബാഹുബലി ഒരുക്കിയതുപോലെ രണ്ട് ഭാഗങ്ങളിലായാണ് മാര്‍ത്താണ്ഡവര്‍മ്മയും ഒരുക്കുന്നത്.അഞ്ച് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്ത് ആധുനിക തിരുവിതാംകൂറിന്റെ ശില്‍പിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെയാണ് റാണ അവതരിപ്പിക്കുന്നത്.

“Anizham thirunal Marthanda Varma- the king of Travancore” is the character I tell a story as soon. PreProduction in progress.

— Rana Daggubati (@RanaDaggubati) November 13, 2017


ട്വിറ്ററിലൂടെ റാണ തന്നെയാണ് മാര്‍ത്താണ്ഡവര്‍മ്മയാകുന്ന വിവരം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍. റോബിന്‍ തിരുമല തിരക്കഥ ഒരുക്കുന്ന ചിത്രം സെവന്‍ ആര്‍ട്‌സ് മോഹന്‍ ആണ് നിര്‍മ്മിക്കുന്നത്. കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നും റാണ ട്വിറ്ററിലൂടെ അറിയിച്ചു.

 

മലയാളത്തിലെ ആദ്യത്തെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ഇത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കുളച്ചല്‍ യുദ്ധവും മറ്റും അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം മലയാളത്തിലെ ആദ്യ 100കോടി ക്ലബിലെത്തിയ സിനിമ പുലിമുരുകന്റെ സംഘട്ടനം ഒരുക്കിയ പീറ്റര്‍ ഹെയിന്‍ ആണ്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദം ഒരുക്കുന്നു. ആര്‍ മാധി ക്യാമറ കൈകാര്യം ചെയ്യുന്നു. കീരവാണിയുടേതാണ് സംഗീതം. കെ ജയകുമാര്‍, ഷിബു ചക്രവര്‍ത്തി, പ്രഭാവര്‍മ്മ എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. കലാസംവിധാനം മനു ജഗത്തിന്റേതാണ്.

അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Rana dagupati as Marthanda varma in Anizham thirunal Marthanda Varma- the king of Travancore

RECOMMENDED FOR YOU:

no relative items