റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലും

NewsDesk
റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലും

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍പോളിയെ ടൈറ്റില്‍ കഥാപാത്രമായി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ നാടോടി ഹീറോ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്നു.

ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഇതാദ്യമായാണ് രണ്ട് നായകന്മാര്‍ ഒരുമിക്കുന്നത്. 


മോഹന്‍ലാല്‍ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ ഉറപ്പിച്ചു. കായംകുളം കൊച്ചുണ്ണിയുടെ കഥയില്‍ ഇത്തിക്കര പക്കിയുടെ പ്രാധാന്യം വളരെ വലുതാണ്. കേരളത്തിലെ ആദ്യ ലെജന്‍ഡറി റോബിന്‍ഹുഡ് ആണ് ഇത്തിക്കര പക്കി. പക്കിയും കൊച്ചുണ്ണിയും സമകാലികരായിരുന്നു. പക്കിയുടെ സിനിമയിലെ രൂപം സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല. 


ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയി ലാലേട്ടന്‍ ടീമിനൊപ്പം ചേരും. മാംഗളൂര്‍, ഗോവ, ശ്രീലങ്ക എന്നിവടങ്ങളിലെ ഷെഡ്യൂളിന്റെ ഭാഗമായിരിക്കും താരം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയ ആനന്ദ്, സണ്ണി വെയ്ന്‍, പ്രിയങ്ക തിമ്മേഷ്, ബാബു ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.70ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി, ഇനി 60ദിവസം കൂടി ബാക്കിയുണ്ട്. ആ കാലഘട്ടത്തെ പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ സിനിമയില്‍ ശ്രമിക്കുന്നുണ്ടെന്നും ഫിലിം മേക്കര്‍ കൂട്ടിച്ചേര്‍ത്തു.
 

Mohanlal play Ithikkara paki in Roshan andrews nivin pauly cinema Kayamkulam kochunni

RECOMMENDED FOR YOU: