സൂര്യ -മോഹന്‍ലാല്‍ ചിത്രം കാപ്പാന്‍ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി

NewsDesk
സൂര്യ -മോഹന്‍ലാല്‍ ചിത്രം കാപ്പാന്‍ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി

മോഹന്‍ലാല്‍ ,സൂര്യ-കെവി ആനന്ദ് ടീമിനൊപ്പം തമിഴിലേക്ക് വീണ്ടുമെത്തുന്ന ചിത്രം കാപ്പാന്‍ ഫസ്റ്റ്‌ലുക്ക് പുതുവത്സരദിനത്തില്‍ അണിയറക്കാര്‍ പുറത്തിറക്കി.


ബിഗ് സ്‌കെയില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ സൂര്യ, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ആര്യയുമുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുമ്പോള്‍ സൂര്യ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി ചുമതലയുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഓഫീസറായാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

മോഹന്‍ലാലും സൂര്യയും ഒന്നിച്ചുള്ള സീനുകള്‍ ലണ്ടന്‍, ചെന്നൈ നോര്‍ത്ത് ഇന്ത്യയിലെ വിവിധ ലൊക്കേഷനുകളിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമ വിവിധ രാജ്യങ്ങളിലായാണ് ചിത്രീകരിക്കുന്നുണ്ട്.


യന്തിരന്‍, 2.O. കത്തി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ലൈക്ക പ്രൊഡക്ഷന്‍സ് തന്നെയാണ് കാപ്പാന്‍ നിര്‍മ്മിക്കുന്നതും. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. 


സയേഷയാണ് ചിത്രത്തില്‍ നായികാവേഷം ചെയ്യുന്നത്. ബൊമന്‍ ഇറാനി, സമുദ്രക്കനി, പ്രേംകുമാര്‍, എന്നിവരും ചിത്രത്തിലുണ്ട്. എംഎസ് പ്രഭുവാണ് സിനിമാറ്റോഗ്രാഫി.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE