മരക്കാര്‍: അറബിക്കടലിന്റെ സിംഹം ടീമിനൊപ്പം കീര്‍ത്തി സുരേഷെത്തി

NewsDesk
മരക്കാര്‍: അറബിക്കടലിന്റെ സിംഹം ടീമിനൊപ്പം കീര്‍ത്തി സുരേഷെത്തി

സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രിയതാരമായി മാറിയ കീര്‍ത്തി സുരേഷ് മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് മരക്കാറിലൂടെ. അഞ്ച് വര്‍ഷത്തെ ഇടവേളയ്്ക്ക് ശേഷമാണിത്. 2013ല്‍ പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി സിനിമാരംഗത്തേക്കെത്തിയത്. വളരെ പെട്ടെന്ന് തന്നെ താരം ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രധാന താരമായി മാറി. ദിലീപ് ചിത്രം റിംഗ് മാസ്റ്റര്‍ ആയിരുന്നു അവസാനമായി കീര്‍ത്തി ചെയ്ത മലയാളസിനിമ. മലയാളത്തിലെക്കുള്ള ിരിച്ചു വരവ് താരം സിനിമാരംഗത്തേക്ക് എത്തിയ ടീമിനൊപ്പം തന്നെയാണ്.


കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം സെറ്റിനൊപ്പം ചേര്‍ന്നു. അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് താരം ഈ വിവരം അറിയിക്കുകയാണുണ്ടായത്.


പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു ഇതിഹാസ ചരിത്ര സിനിമയാണ് മരക്കാര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പ്രധാനവേഷമായി കുഞ്ഞാലിമരയ്ക്കാര്‍ ആയെത്തുന്ന സിനിമ. കീര്‍ത്തി സുരേഷ് പ്രധാനകഥാപാത്രമായാണെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ ഒരു ചൈനീസ് താരത്തെ പ്രണയിക്കുന്ന ആളാണ് കീര്‍ത്തിയുടെ കഥാപാത്രം. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജജ്ുന്‍ സര്‍ജ്ജ, മുകേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി തുടങ്ങി ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള താരങ്ങളെല്ലാം മരക്കാറില്‍ ഒന്നിക്കുന്നു. സുനില്‍ ഷെട്ടിയുടെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

Keerthy suresh joins with marakkar team

RECOMMENDED FOR YOU: