കീര്‍ത്തി സുരേഷ് പുതിയതായി മഹേഷ് ബാബു നായകനായെത്തുന്ന തെലുഗ് ചിത്രത്തിലെത്തുന്നു. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. സര്‍ക്കാരു വാരി പാട്ട എന്നാണ് ചിത്രത്തിന്റെ പേര്. പരശുറാം സംവിധായകനാകുന്നു. മൈത്രി മൂവി മേക്കേഴ്‌സ്, 14 റീല്‍സ്, ജിഎംബി എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. കോറോണ പ്രശ്‌നം തീര്‍ന്നാല്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
കീര്‍ത്തി സുരേഷിന്റെ മറ്റു പ്രൊജക്ടുകളും വരാനിരിക്കുന്നു. അവരുടെ സോളോ ലീഡ് സിനിമ പെന്‍ഗ്വിന്‍ അടുത്തിടെ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തു. ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്ത സിനിമ തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്തു. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനം എതിരഭിപ്രായമില്ലാത്തതായിരുന്നു.
ഇത് കൂടാതെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മിസ് ഇന്ത്യ, അണ്ണാതെ, ഗുഡ് ലക്ക് സഖി, രംഗ് ദേ തുടങ്ങിയ സിനിമകളും വരാനിരിക്കുന്നു.