കെജിഎഫ് ചാപറ്റർ 2 റിലീസ് തീയ്യതി പ്രഖ്യാപിച്ചു

NewsDesk
കെജിഎഫ് ചാപറ്റർ 2 റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കെജിഎഫ്: ചാപ്റ്റർ 2 അണിയറക്കാർ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 16ന് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യും.  കന്നഡ, തമിഴ്, തെലുഗ്, മലയാളം, ഹിന്ദി ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുന്നു. മലയാളം വെർഷൻ വിതരണത്തിനെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

കെജിഎഫ്: ചാപ്റ്റർ 2 സിനിമ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ആദ്യഭാഗത്തിന്‍റെ വമ്പൻ വിജയവും ആകാംക്ഷയേറ്റുന്നതാണ്. കഴിഞ്ഞ മാസം സിനിമയുടെ ടീസർ പുറത്തിറക്കിയിരുന്നു.

കെജിഎഫ് 2 സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീൽ ആണ്. ആദ്യ ഭാഗത്തിലെ റോക്കി എന്ന കേന്ദ്രകഥാപാത്രമായി യഷ് രണ്ടാംഭാഗത്തിലുമെത്തുന്നു. പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ അദീര എന്ന വില്ലനായെത്തുന്നു. കോലാർ സ്വർണഖനിയെ അടക്കി വാഴുന്നതിനായി ക്രിമിനൽ റോക്കി നടത്തുന്ന യാത്രയും അതിനായി വില്ലൻ അധീരയുമായേറ്റുമുട്ടുന്നതുമൊക്കെയാണ് സിനിമയിൽ. രവീണ് ടണ്ഡൻ, ശ്രീനിഥി ഷെട്ടി, ആനന്ദ് നാഗ്, റാവു രമേഷ്, അച്യുത് കുമാർ, വസിഷ്ഠ എൻ സിംഹ, മാളവിക അവിനാശ് എന്നിവർ സഹതാരങ്ങളായെത്തുന്നു.
 

KGF chapter 2 release date announced

RECOMMENDED FOR YOU:

no relative items