കെന്‍ടകി ബട്ടര്‍ കേക്ക്‌ എങ്ങനെ തയ്യാറാക്കാം

NewsDesk
കെന്‍ടകി ബട്ടര്‍ കേക്ക്‌ എങ്ങനെ തയ്യാറാക്കാം

1963ലെ പില്‍സ്‌ബറി ബേക്ക്‌ ഓഫ്‌ കോണ്‍ടസ്‌റ്റിലെ വിജയിയായിരുന്നു ഓള്‍ഡ്‌ ഫാഷന്‍ വാനില ബട്ടര്‍കേക്കിനെ സിറപ്പില്‍ മുക്കിയെടുത്ത്‌ തയ്യാറാക്കി കെന്‍ടകി കേക്ക്‌. കേക്കിന്‌ പേര്‌ വന്നത്‌ കെന്‍ടകി സംസ്ഥാനത്തിന്റെ പേരില്‍ നിന്നാണോയെന്നറിയില്ല. വളരെ ലളിതമായി തയ്യാറാക്കിയെടുക്കാവുന്ന ബട്ടര്‍മില്‍ക്ക്‌ കേക്ക്‌ പഞ്ചസാരയും ബട്ടറും ചേര്‍ന്ന മിശ്രിതമുപയോഗിച്ച്‌ കുതിര്‍ക്കുന്നു. പുറമെ ക്രിസ്‌പും അകത്ത്‌ മോയ്‌ചറുമായുള്ള കേക്ക്‌ വളരെ രുചിയേറിയതാണ്‌.


വേണ്ട ചേരുവകള്‍

വെണ്ണ, മോര്‌, മൈദ, മുട്ട, ബേക്കിംഗ്‌ സോഡ, ബേക്കിംഗ്‌ പൗഡര്‍, വാനില എസന്‍സ്‌,പഞ്ചസാര എന്നിവ.


1കപ്പ്‌ മോര്‌
4 വലിയ മുട്ട
2 ടീസ്‌പൂണ്‍ വാനില എസന്‍സ്‌
3 കപ്പ്‌ മൈദ
2 കപ്പ്‌ പഞ്ചസാര
1 ടീസ്‌പൂണ്‍ ബേക്കിംഗ്‌ പൗഡര്‍
അര ടീസ്‌പൂണ്‍ ബേക്കിംഗ്‌ സോഡ
1 ടീസ്‌പൂണ്‍ ഉപ്പ്‌
1 കപ്പ്‌ അണ്‍സാള്‍ട്ടഡ്‌ ബട്ടര്‍

ഗ്ലേസിന്‌

5 ടേബിള്‍സ്‌പൂണ്‍ അണ്‍സാള്‍ട്ടഡ്‌ ബട്ടര്‍
മുക്കാല്‍ കപ്പ്‌ പഞ്ചസാര
കാല്‍കപ്പ്‌ വെള്ളം
2 ടീസ്‌പൂണ്‍ വാനില എസന്‍സ്‌


തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു മീഡിയം ബൗള്‍ അഥവ ലിക്വിഡ്‌ മെഷറിംഗ്‌ കപ്പില്‍ ബട്ടര്‍മില്‍ക്ക്‌, മുട്ട, വാനില എസന്‍സ്‌ എന്നിവ യോജിപ്പിച്ചെടുക്കുക. മൈദയും ,പഞ്ചസാര പൊടിയും ബേക്കിംഗ്‌ പൗഡര്‍, ബേക്കിംഗ്‌ സോഡ ഒരു നുള്ള്‌ ഉപ്പ്‌ എന്നിവ നന്നായി മറ്റൊരു ബൗളില്‍ യോജിപ്പിച്ചെടുക്കാം.

ബട്ടര്‍മില്‍ക്ക്‌ മിക്‌സ്‌ചറും, സോഫ്‌റ്റ്‌ ബട്ടറും അല്‌പാല്‌പമായി മൈദ മിശ്രിതവും ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. ഈ ബാറ്റര്‍ ഒരു പാനിലേക്ക്‌ ഒഴിക്കാം.പ്രീഹീറ്റ്‌ ചെയ്‌ത അവനില്‍ വച്ച്‌ കേക്ക്‌ ബേക്ക്‌ ചെയ്‌തെടുക്കാം. (ഓരോ അവനിലേയും ടെംപറേച്ചറും സമയവും വ്യത്യസ്‌തമായിരിക്കും. 250 ഡിഗ്രി 20മിനിറ്റ്‌ ഏകദേശം വരും)
 

ഗ്ലേസ്‌ എങ്ങനെ തയ്യാറാക്കാം

കേക്ക്‌ തണുക്കാന്‍ വയ്‌്‌ക്കുന്ന സമയത്ത്‌ ഗ്ലേസ്‌ തയ്യാറാക്കാം. ചെറിയ ഒരു പാത്രത്തില്‍ വെണ്ണ, പഞ്ചസാര തരികള്‍, വെള്ളം, വാനില എസന്‍സ്‌ എന്നിവ എടുക്കുക. തിളപ്പിച്ച ശേഷം തീ കുറച്ച്‌ പഞ്ചസാര അലിയുന്നത്‌ വരെ വെക്കുക. ഒരു ടൂത്ത്‌ പിക്ക്‌ കൊണ്ട്‌ കേക്കിന്‌ മുകളില്‍ ദ്വാരങ്ങളുണ്ടാക്കാം. കേക്കിന്റെ പിറകുവശത്ത്‌ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിച്ചുകൊടുക്കാം. 30മിനിറ്റ്‌ നേരം കേക്ക്‌ തണുക്കാനായി വയ്‌ക്കാം. ചൂടോടെ തന്നെയാണ്‌ മിശ്രിതം ഒഴിക്കുന്നത്‌. തണുത്ത ശേഷം കേക്ക്‌ തിരിച്ച ്‌വച്ച്‌ ബ്രഷ്‌ ഉപയോഗിച്ച്‌ ബാക്കിയുള്ള മിശ്രിതം ബ്രഷ്‌ ചെയ്യാം. ഒരു മണിക്കൂര്‍ നേരം കേക്ക്‌ വച്ച ശേഷം ഉപയോഗിക്കാം.

how to prepare kentucky butter cake

RECOMMENDED FOR YOU: