വിവിധ നിറങ്ങളിലുള്ള ചെറിയ വലിപ്പത്തിലുള്ള മാകറോണുകള്‍ കാണാന്‍ തന്നെ വളരെ ഭംഗിയാണ്. വിവിധ ഫ്‌ളാവറുകളില്‍ വ്യത്യസ്‌ത കളറുകളില്‍ ഇവ ഉണ്ടാക്കിയെടുക്കാം. ഫില്ലിംഗും ഇഷ്ടമുള്ളതാവാം. പീച്ച് ജാം, സ്‌ട്രോബറി, ചോക്ലേറ്റ്, വിപ്പിംഗ് ക്രീം ഏതും.
ആവശ്യമുള്ള ചേരുവകള്‍
3 മുട്ടയുടെ വെള്ള, 6 ടേബിള്‍സ്‌പൂണ്‍ ഐസിംഗ് ഷുഗര്‍ (ഐസിംഗ് ഷുഗര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിനായി മുക്കാല്‍ കപ്പ് പഞ്ചസാര നന്നായി പൊടിച്ച് ഇതിലേക്ക് 2 ടേബിള്‍ സ്‌പൂണ്‍ കോണ്‍ഫ്‌ളോര്‍ കൂടെ ചേര്‍ത്ത് പൊടിച്ചെടുക്കാം.), 1 കപ്പ് നന്നായി പൊടിച്ച ബദാം
ആദ്യം തന്നെ ഓവന്‍ 160 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്‌തിടാം. ബേക്കിംഗ് ഷീറ്റ് സിലികണ്‍ മാറ്റ്, പാര്‍ച്ച് മെന്റ് പേപ്പര്‍ ഒരുക്കിവയ്‌ക്കാം
മുട്ടയുടെ വെള്ള നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് പഞ്ചസാരയും അല്‌പാല്‌പമായി ചേര്‍ത്ത് ബീറ്റ് ചെയ്യാവുന്നതാണ്. ബദാം പൊടിയും ഐസിംഗ് ഷുഗരും ചേര്‍ത്തുവച്ചിരിക്കുന്ന മിശ്രിതം കുറെശ്ശെ അരിച്ച് മുട്ടയുടെ വെള്ള ബീറ്റ് ചെയ്‌തതിലേക്കിടുക. ഇതിനെ ഫോള്‍ഡ് ചെയ്‌ത് നന്നായി മിക്‌സ് ചെയ്യാം. എല്ലാ ചേരുവകളും നന്നായി മിക്‌സ് ആയാല്‍ മിശ്രിതം ലെയറായി താഴേക്ക് വീഴുന്ന പരുവമാകും.
ഈ മിശ്രിതത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം. ഇതിലേക്ക് ഫ്‌ലാവറുകലും കളറും ആഡ് ചെയ്‌തെടുക്കാം. ഈ മിശ്രിതം പിന്നീട് പൈപ്പിംഗ് ബാഗുകളിലേക്ക് മാറ്റി. ബേക്കിംഗ് ട്രേയില്‍ സെറ്റ് ചെയ്‌തെടുക്കാം.
റൂം ടെമ്പറേച്ചറില്‍ കുക്കീസ് വച്ച് 15 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ വയ്‌ക്കുക. കൂക്കീസിന് മുകളില്‍ മിനുസമുള്ള പ്രതലം രൂപപ്പെടാന്‍ ഇത് സഹായിക്കും. അതിന് ശേഷം ഇവ ഓവനില്‍ വച്ച് 15മിനിറ്റ് നേരം ബേക്ക് ചെയ്‌തെടുക്കാം. ബേക്കിംഗ് കഴിഞ്ഞ തണുക്കാന്‍ മാറ്റി വയ്‌ക്കാം. നന്നായി തണുത്ത ശേഷം മാത്രം ട്രേയില്‍ നിന്നും അടര്‍ത്തിയെടുക്കാം. എങ്ങനെ വേണമെങ്കിലും അലങ്കരിക്കാം.