ആമസോണ്‍ പ്രൈം ഡേ സെയില്‍ ലാപ്പ്‌ടോപ്പുകള്‍ക്ക്‌ മികച്ച ഡിസ്‌കൗണ്ട്‌

NewsDesk
ആമസോണ്‍ പ്രൈം ഡേ സെയില്‍ ലാപ്പ്‌ടോപ്പുകള്‍ക്ക്‌ മികച്ച ഡിസ്‌കൗണ്ട്‌
ജൂലൈ 15ന്‌ ആരംഭിച്ച്‌ 16ന്‌ അവസാനിക്കുന്ന ആമസോണ്‍ പ്രൈം ഡേ സെയില്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പ്രൈം സബ്‌സ്‌ക്രിപ്‌ഷന്‍ കസ്റ്റമേഴ്‌സിനായി നേരത്തെ ഓഫറുകള്‍ ലഭ്യമാകും. സെയില്‍ തുടങ്ങും വരെ കാത്തിരിക്കേണ്ട കാര്യമില്ല പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിന്‌. ലാപ്‌ടോപ്പുകള്‍, സ്‌മാര്‍ട്ട്‌ സ്‌പീക്കറുകള്‍, ടിവി സ്‌ട്രീമിംഗ്‌ ഉപകരണങ്ങള്‍, വയര്‍ലെസ്‌ സ്റ്റീരിയോ ഇയര്‍ഫോണുകള്‍, കമ്പ്യൂട്ടര്‍ അസസറീസ്‌ എന്നിവയ്‌ക്കെല്ലാം ഓഫറുകള്‍ നേരത്തെ ലഭ്യമാണ്‌.

ആമസോണ്‍ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇത്‌ കൂടാതെ ഐസിഐസിഐ ബാങ്ക്‌ അല്ലെങ്കില്‍ എസ്‌ബിഐ ക്രഡിറ്റ്‌ , ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ പര്‍ച്ചേസ്‌ ചെയ്യുന്നവര്‍ക്ക്‌ കൂടുതല്‍ ഇളവുകളും ലഭിക്കും.

അഡീഷണല്‍ ഡിസ്‌കൗണ്ടും തിരഞ്ഞെടുത്ത ഉത്‌പന്നങ്ങള്‍ക്ക്‌ മാത്രമായിരിക്കും. അലക്‌സ ഉപകരണങ്ങള്‍ക്ക്‌ 49% വരെ ഇളവ്‌ ലഭിക്കും. സ്‌മാര്‍ട്ട്‌ വാച്ചുകള്‍ ലക്ഷ്വറി ലുക്കിലും പുതിയ ഡിസൈനിലും ഉള്ളവ 899രൂപ മുതല്‍ ലഭ്യമാണ്‌. ബ്രാന്റഡ്‌ സ്യൂട്ട്‌കേസ്‌, ട്രോളികള്‍ എന്നിവയ്‌ക്ക്‌ 76% വരെ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ്‌. ഒരു രൂപയ്‌ക്ക ്‌പ്രീബുക്കിംഗ്‌ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു.

പ്രൈം ഡേയോടനുബന്ധിച്ച്‌ പ്രൊഡക്ട്‌ ലോഞ്ചുകളുമുണ്ട്‌. വണ്‍ പ്ലസ്‌ നോര്‍ഡ്‌ 3 5ജി ലോഞ്ചിംഗ്‌ പ്രൈം ഡെയില്‍ നടക്കും.
 
amazon primeday sale, offers and discounts

RECOMMENDED FOR YOU: