ഫ്‌ലിപ്പ്കാര്‍ട്ടില്‍ ദീവാലി സെയില്‍ ഒക്ടോബര്‍ 12ന് തുടങ്ങും, കൂടുതല്‍ മൊബൈല്‍ ഡീലുകള്‍

NewsDesk
ഫ്‌ലിപ്പ്കാര്‍ട്ടില്‍ ദീവാലി സെയില്‍ ഒക്ടോബര്‍ 12ന് തുടങ്ങും, കൂടുതല്‍ മൊബൈല്‍ ഡീലുകള്‍

ഫ്‌ലിപ്പ് കാര്‍ട്ട് ബിഗ് ദീവാലി സെയില്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഒക്ടോബര്‍ 12ന് തുടങ്ങി ഒക്ടോബര്‍ 16ന് അവസാനിക്കുന്ന സെയിലില്‍ റിയല്‍മി സി2, റെഡ്മി നോട് 7 പ്രോ, റെഡ്മി നോട്ട് 7എസ്, സാംസങ് ഗാലക്‌സി എസ്9, മോട്ടോ ഇ6എസ്, വിവോ വി17 പ്രോ, റിയല്‍മി 5 എന്നിവയ്‌ക്കെല്ലാം ഡീല്‍ ലിസ്റ്റിലുണ്ട്. ഒക്ടോബര്‍ 12ന് അര്‍ധരാത്രി പുതിയതായി ലോഞ്ച് ചെയ്ത റെഡ്മി 8 സെയില്‍ നടത്തും. ഫ്‌ലിപ്പ്കാര്‍ട്ടില്‍ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍, പഴയ ഫോണുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്., 1 രൂപയ്ക്ക് തുടങ്ങുന്ന പൂര്‍ണ്ണ മൊബൈല്‍ പ്രൊട്ടക്ഷന്‍ എന്നിവയുമുണ്ടാകും.

ഫ്‌ലിപ്കാര്‍ട്ട് ഈ ആഴ്ച ആദ്യം സെയില്‍ തീയ്യതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡീലുകളും ഓഫറുകളും അറിയിച്ചിരുന്നില്ല. റെഡ്മി നോട്ട് 7 പ്രൊ - 11972രൂപ വിലയുള്ളത് ലിസ്റ്റ് ചെയ്തിരിക്കുന്നത് 10,999രൂപ, 1000രൂപ എക്‌സ്‌ചേഞ്ച് വില അടക്കം. സെയിലിന് പുറത്ത് ഫോണിന്റെ വില 13,999രൂപയായിരുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത 48മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറ സെറ്റ് അപ്പ്, സ്‌നാപ് ഡ്രാഗണ്‍ 675SoC എന്നിവയാണ്. 

കൂടുതല്‍ മൊബൈല്‍ ഡീലൂകള്‍ക്കായി ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ദീവാലി സെയില്‍ പേജ് സന്ദര്‍ശിക്കാം.

RECOMMENDED FOR YOU: