കരള്‍ രോഗം എങ്ങനെ, എന്തൊക്കെ ശ്രദ്ധിക്കണം

NewsDesk
കരള്‍ രോഗം എങ്ങനെ, എന്തൊക്കെ ശ്രദ്ധിക്കണം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍.നാം കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാ ആഹാരവസ്തുക്കളും കരളിലൂടെയാണ് കടന്നുപോകുന്നത്. മരുന്നുകള്‍ പോലും കരളിലൂടെ പോകുന്നു.ആരോഗ്യത്തോടെ ജീവിക്കാന്‍ ആരോഗ്യമുള്ള കരള്‍ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തില്‍ നിന്നും ഹാനികരമായ രാസവസ്തുക്കള്‍ പുറന്തള്ളാന്‍ സഹായിക്കുന്നതും ആഹാരത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കാനുള്ള പിത്തരസം ഉത്പാദിപ്പിക്കുന്നതും കരള്‍ തന്നെയാണ്. കൂടാതെ ഗ്ലൂക്കോസ് ശേഖരിച്ചുവയ്്ക്കുകയും ആവശ്യമുള്ളപ്പോള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.

കരള്‍ രോഗം എന്നു പറയുമ്പോഴേക്കും കള്ളുകുടി തന്നെ എന്നു ചിന്തിക്കുന്നവരാണ് മിക്കവരും. എന്നാല്‍ മദ്യപാനം മാത്രമല്ല് കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നത് എന്നതാണ് സത്യം. 

കരളില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത്തരം അവസ്ഥയില്‍ കരളിന് വീക്കവും തകരാറുകളും സംഭവിച്ചേക്കാം.കാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്തത് എന്ന് മെഡിക്കല്‍ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നത് കരള്‍ രോഗമാണ്, ക്രിപ്‌റ്റോജനിക് സീറോസിസ്. മദ്യപിക്കാത്തവരും സ്ത്രീകളും ഉള്‍്‌പ്പെടുന്നവരിലാണ് ഇത് അധികവും കണ്ടുവരുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ പോലുള്ള രോഗങ്ങളും തെറ്റായ ആഹാരശീലങ്ങളും ഇതിന് കാരണമായിതീരുന്നു.രോഗലക്ഷണങ്ങള്‍ പുറമെ പ്രകടമാകില്ല എന്നതാണ് മിക്കപ്പോഴും ചികിത്സ വൈകാന്‍ കാരണം.

കരള്‍ രോഗങ്ങള്‍ പലതരം

വിഷബാധകള്‍,മദ്യം,ചില മരുന്നുകള്‍, വൈറസ് രോഗബാധ ഇവയൊക്കെ കരളിനെ സാരമായി ബാധിക്കാം.കരളിനുണ്ടാകുന്ന നീര്‍വീഴ്ചയാണ് കരള്‍ വീക്കം അഥവാ ഹെപ്പറ്റൈറ്റിസ്. കോശങ്ങള്‍ നശിച്ച് കരള്‍ ചുരുങ്ങുന്ന അവസ്ഥയാണ് സിറോസിസ്. കരളിനകത്തു സിസ്റ്റ് രൂപപ്പെടുന്ന പോളിസിസ്റ്റിക് ലിവര്‍ ഡിസീസ്.ക്യാന്‍സര്‍ ബാധ, കരളില്‍ കൊഴുപ്പ്് അടിഞ്ഞു കൂടുന്ന ഫാറ്റി ലിവര്‍ എന്നിവയും വരാം. കരള്‍ രോഗങ്ങളില്‍ ഏറ്റവും തീവ്രം സിറോസിസ് ആണ്. എന്നാല്‍ ഫാറ്റി ലിവര്‍ ആണ് കേരളത്തില്‍ പ്രശ്‌നക്കാരനാവുന്നത്.

കഴിക്കുന്ന ഭക്ഷണത്തിലെ എരിഞ്ഞു തീരാത്ത അധികകൊഴുപ്പ് കരളിനകത്തു അടിഞ്ഞു കൂടുന്നതാണ് ഫാറ്റി ലിവര്‍.ഇത് കരളിന്റെയും അതുമൂലം ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കും. ഫാറ്റിലിവര്‍ രണ്ട് തരത്തിലുണ്ട്.മദ്യപാനം മൂലമുള്ള ആല്‍ക്കഹോളിക് ലിവര്‍ ഡിസീസും. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും. കരളില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കൊഴുപ്പ് അടിഞ്ഞുകൂടിയാല്‍ അതിനെ ഫാറ്റി ലിവര്‍ രോഗമെന്ന് വിളിക്കാം. ഇവിടെ മദ്യ ഉപഭോഗമാണ് പ്രധാന കാരണമാവുന്നത്.

20 ശതമാനമെങ്കിലും പ്രവര്‍ത്ത്‌നക്ഷമമായിരുന്നാല്‍ കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളൊന്നും പുറത്തുകാണില്ല.ഇതിനാല്‍ തന്നെ രോഗം സ്ഥിരീകരിക്കുമ്പോഴേക്കും അപകടാവസ്ഥയിലായിലെത്തിയിരിക്കും.കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മഞ്ഞപ്പിത്തമായിട്ടായിരിക്കും പുറ്ത്തറിയുക.മദ്യപിക്കുന്നവരില്‍ അമിതക്ഷീണം കാണുന്നതും ലക്ഷണമാകാം.കവിളിന്റെ വശത്തുള്ള ഗ്രന്്ഥികള്‍ വീര്‍ത്തു വരുന്നതും, വയര്‍ വീര്‍ത്തുവരുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളാകാം.ശരീരത്തിനും കണ്ണിനും മൂത്രത്തിനും മഞ്ഞ നിറമുണ്ടാകുക, പനി, വിശപ്പില്ലായ്മ,ഓക്കാനം എന്നിവയും ഉണ്ടാകാം.കാലിലെ നീരും ശരീരത്തിലെ കറുത്ത പാടുകളും സിറോസിസിന്റെ ലക്ഷണങ്ങളാകാം. 


അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ഏതു പ്രായക്കാരെയും ഇതു ബാധിച്ചേക്കാം. എന്നാല്‍,  40-50 വയസ്സിനിടയിലുള്ളവരിലാണ് കൂടുതലും കണ്ടുവരുന്നത്. ഇന്‍സുലിന്‍ പ്രതിരോധം എന്ന അവസ്ഥയ്ക്കും അതുവഴി  എന്‍എഎഫ്എല്‍ഡി, എന്‍എഎസ്എച്ച്  എന്നിവയ്ക്കും വഴങ്ങാന്‍ കൂടുതല്‍ സാധ്യത ഇന്ത്യക്കാരിലാണ് കണ്ടുവരുന്നത്.


മദ്യപാനം മൂലമല്ലാത്ത ഫാറ്റിലിവറിന് നിശ്ചിതമായ ചികിത്സാക്രമങ്ങള്‍ ഒന്നുമില്ല. ഡോക്ടര്‍മാര്‍ അപകടസാധ്യതാ ഘടകങ്ങള്‍ക്ക് അനുസൃതമായുള്ള ചികിത്സയായിരിക്കും നിര്‍ദേശിക്കുക. അമിതവണ്ണത്തിന് ചികിത്സ നല്‍കിയേക്കാം. കരളിന് കൂടുതല്‍ തകരാറുണ്ടാവാതിരിക്കാന്‍ ഹെപ്പാറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പുകളും നിര്‍ദേശിച്ചേക്കാം.

മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗം നിയന്ത്രിക്കാന്‍ ഡോക്ടറുടെ സഹായത്തോടെ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കാം;

  • ഭാരം കുറയ്ക്ക്ല്‍
  • പ്രമേഹം നിയന്ത്രിക്കല്‍
  • കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കല്‍
  • മദ്യപാനം ഒഴിവാക്കുകയോ കുറയ്ക്കുകയോ
  • മുഖ്യമായും സസ്യാഹാരം കഴിക്കുക
  • ദിവസവും വ്യായാമം ചെയ്യുക: ദിവസം 30 മിനിറ്റ് എയ്റോബിക് എക്‌സര്‍സൈസ് ചെയ്യുന്നത് എന്‍സൈമുകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും.

മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗത്തിന്റെ അപകടം കുറയ്ക്കാന്‍ ഒരാള്‍ക്ക്,

  • ധാന്യങ്ങളും പഴവര്‍ഗങ്ങളും അപകടകാരികളല്ലാത്ത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
  • ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം കൂടാതെ നോക്കുക.
Cirrhosis of the Liver , Causes, Symptoms, Treatments

RECOMMENDED FOR YOU:

no relative items