മരണശേഷം ആധാര്‍വിവരങ്ങള്‍ക്കെന്തു സംഭവിക്കും? 

NewsDesk
മരണശേഷം ആധാര്‍വിവരങ്ങള്‍ക്കെന്തു സംഭവിക്കും? 

1.23 ബില്ല്യണ്‍ ആധാര്‍ നമ്പറുകള്‍ ഇതുവരെ ജനറേറ്റ് ചെയ്യപ്പെട്ടുവെന്നാണ് യുഐഡിഎഐ വെബ്‌സൈറ്റ് പറയുന്നത്.രാജ്യത്തെ ഒട്ടുമിക്ക സേവനങ്ങള്‍ക്കും സ്വീകരിക്കുന്ന ഒരു രേഖയായി മാറിയിരിക്കുന്നു ആധാര്‍കാര്‍ഡ്.


ഗവണ്‍മെന്റ്ിന്റെ നിരവധി വെല്‍ഫയര്‍ സ്‌കീമുകള്‍ ആധാറുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു വ്യക്തിയുടെ കയ്യിലുള്ള വളരെ വിലപ്പെട്ട രേഖകളിലൊന്നായിരിക്കുന്നു ആധാറിന്ന്്.


എന്നാല്‍ ഒരാളുടെ മരണശേഷം അയാളുടെ ആധാര്‍വിവരങ്ങള്‍ക്കെന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആധാര്‍ ഡാറ്റബേസിലേക്ക് ഒരാളുടെ മരണം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല. ആധാര്‍കാര്‍ഡ് സറണ്ടര്‍ ചെയ്യാനോ, ക്യാന്‍സല്‍ ചെയ്യാനോ നിലവില്‍ സാധിക്കില്ല. വ്യക്തി മരിച്ചാല്‍ പോലും.

ചില സംസ്ഥാനങ്ങളില്‍ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ് ആധാര്‍ കാര്‍ഡുകള്‍. ഉദാഹരണത്തിന് ഡല്‍ഹിയിലെ ജനസംഖ്യ ഏതാണ്ട് 119.1% ആകുമ്പോള്‍ അവിടുത്തെ മൊത്തം ജനസംഖ്യയേക്കാള്‍ 19.1% കൂടുതല്‍ ആധാര്‍ കാര്‍ഡുകളുണ്ട് അവിടെ. 


ആധാര്‍ ഡാറ്റാബേസ് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തതും, ക്യാന്‍സല്‍ അല്ലെങ്കില്‍ സറണ്ടര്‍ ചെയ്യാന്‍ സാധിക്കാത്തതായിരിക്കാം ഇതിന് കാരണം.


ആധാര്‍വിവരങ്ങള്‍ റദ്ദാക്കാനോ മരിച്ച വിവരം രേഖപ്പെടുത്താനോ സാധിക്കാത്തത് മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായാണ് വിദഗ്ദാഭിപ്രായം.

ദുരുപയോഗം തടയാന്‍ എന്തു ചെയ്യാം
പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ ക്യാന്‍സല്‍ ചെയ്യാനോ സറണ്ടര്‍ ചെയ്യാനോ സാധിക്കുമ്പോള്‍ ആധാര്‍കാര്‍ഡിന് നിലവില്‍ ഇത്തരം സാധ്യതകളില്ല.


യുഐഡിഎഐ ഇക്കാര്യത്തെ പറ്റി പറയുന്നത്, വ്യക്തികളുടെ മരണം രേഖപ്പെടുത്താന്‍ നിലവില്‍ സാഹചര്യമില്ലാത്തതിനാല്‍ ഒരാള്‍ ജീവിച്ചിരിക്കുന്നോ എന്നറിയാന്‍ മാര്‍ഗ്ഗമില്ല എന്നാണ്. മരണം യുഐഡിഎഐ യെ അറിയിക്കേണ്ടതുമില്ല ഇപ്പോഴത്തെ സാഹചര്യത്തില്‍.


മരിച്ചവരുടെ ആധാര്‍വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി ആധാര്‍ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാനാവും. യുഐഡിഎഐ വ്യക്തികളുടെ വിവരങ്ങള്‍ താല്‍കാലികമായി ലോക്ക് ചെയ്യാനും അല്‍ലോക്ക് ചെയ്യാനും അനുവദിക്കും. ഏതെങ്കിലും തരത്തിലുള്ള ഓതന്റിക്കേഷന്‍ ഡീ ഫസിലിറ്റേറ്റ് ചെയ്യാനും മറ്റുമാണിത്.

യുഐഡിഎഐ വെബ്‌സൈറ്റില്‍ എങ്ങനെ ആധാര്‍ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാം

  • യുഐഡിഎഐ പോര്‍ട്ടലില്‍ ആധാര്‍ സെര്‍വീസസ് സെക്ഷനിലെ ലോക്ക് / അണ്‍ലോക്ക്് ബയോമെട്രിക്‌സ് ക്ലിക്ക് ചെയ്യുക.
  • ബയോമെട്രിക് ലോക്കിംഗ് സെക്ഷനിലേക്ക് പോകും.
  • അവിടെ എത്തിക്കഴിഞ്ഞാല്‍ 12-ഡിജിറ്റ് ആധാര്‍ നമ്പര്‍ അടിയ്ക്കുക. കൂടാതെ സ്‌ക്രീനിലുള്ള സെക്യൂരിറ്റി കോഡും.
  • ഉടന്‍ തന്നെ ആധാര്‍ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് രൂപത്തില്‍ ഒടിപി എത്തും.
  • ഓടിപി നമ്പര്‍ എന്റര്‍ ചെയ്ത് എനേബിള്‍/ ഡിസേബിള്‍ ബയോമെട്രിക് ലോക് അമര്‍ത്തുക.


എം ആധാര്‍ ആപ്പ് ഉപയോഗിച്ചും ബയോമെട്രിക്‌സ് ലോക്ക് ചെയ്യാം
എംആധാര്‍ ആപ്പിലെ ലോക്ക് / അണ്‍ലോക്ക് ടോഗിള്‍ ബട്ടണ്‍ ഉപയോഗിച്ചും വിവരങ്ങള്‍ ലോക്ക് ചെയ്യാം. എം ആധാര്‍ ആപ്പിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്യുക. അവിടെ എനേബിള്‍ ബയോമെട്രിക് ലോക്ക് ടോഗിള്‍ ബട്ടണില്‍ ഓണ്‍ അല്ലെങ്കില്‍ ഓഫ് ആക്കാം.
 

what happened to aadhar data after death of a person, how to prevent misuse of aadhar data

RECOMMENDED FOR YOU: