ഇന്‍കമിംഗ് കോളുകള്‍ക്ക് പണമീടാക്കാനൊരുങ്ങി ടെലികോം കമ്പനികള്‍

NewsDesk
ഇന്‍കമിംഗ് കോളുകള്‍ക്ക് പണമീടാക്കാനൊരുങ്ങി ടെലികോം കമ്പനികള്‍

എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം ഓപ്പറേറ്റേഴ്‌സ് അടുത്തുതന്നെ ലൈഫ്‌ടൈം ഫ്രീ ഇന്‍കമിംഗ് പ്ലാനുകള്‍ ചെറിയ തുക ഈടാക്കാനൊരുങ്ങുന്നു. സബ്‌സ്‌ക്രൈബേഴ്‌സ് അവരുടെ നമ്പര്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനാണിത്.


റിലയന്‍സ് ജിയോ മാര്‍ക്കറ്റിലുണ്ടാക്കിയ മത്സരം അവരുടെ വരുമാനത്തെ മാത്രമല്ല ബാധിച്ചിരിക്കുന്നത്, നിലവിലുള്ള താരീഫ് പുതുക്കേണ്ടി വരുന്നതിനും ഇത് കാരണമായിട്ടുണ്ട്.


കസ്റ്റമേഴ്‌സിന് ലൈഫ്‌ടൈം സൗജന്യ ഇന്‍കമിംഗ് കോള്‍ എന്ന ഓഫര്‍ ഇനി ഉണ്ടാവില്ല. പല ഉപയോക്താക്കള്‍ക്കും ഈ തീരുമാനം വലിയ ഷോക്കായിരിക്കുകയാണ്, എന്നാല്‍ ഇന്‍കമിംഗ് ചാര്‍ജ്ജ് മിനിറ്റ് ബൈ മിനിറ്റ് ഈടാക്കുകയില്ല.പകരം നിശ്ചിത തുകയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ മാത്രമേ ഇന്‍കമിംഗ് കോളുകള്‍ ലഭിക്കുകയുള്ളൂ.
എയര്‍ടെല്‍ ചില മിനിമം റീചാര്‍ജ്ജ് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് അത്തരത്തിലുള്ള പ്ലാനുകളാണ് എയര്‍ടെല്‍ അവരുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 35രൂപ, 65രൂപ, 95രൂപ എന്നിങ്ങനെ. ഈ പ്ലാനുകളെല്ലാം, ഡാറ്റ, താരീഫ് കട്ടര്‍, ടോക് ടൈം 28ദിവസം വാലിഡിറ്റി എന്ന രീതിയിലാണുള്ളത്. 
വൊഡാഫോണും ഐഡിയയും ലൈഫ് ടൈം പ്ലാനുകള്‍ക്ക് മാസത്തില്‍ 30രൂപ ഈടാക്കി, നമ്പറില്‍ സ്ഥിരം ഉപയോഗത്തിലില്ലാത്തവര്‍ക്ക്, റവന്യൂ ബൂസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.


രണ്ട് വര്‍ഷം മുന്നെ ജിയോ വന്നത് ഒട്ടുമിക്ക ടെലികോം കമ്പനികളേയും ബാധിച്ചിട്ടുണ്ട്. വൊഡാഫോണ്‍ - ഐഡിയ ലയനത്തിനും, ആര്‍കോം, ടാറ്റ ടെലി തുടങ്ങിയവ ഇല്ലാതായതും, തുടങ്ങി സാമ്പത്തികമായും തൊഴില്‍ സാധ്യത ഇല്ലാതായതുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവച്ചു.


രാജ്യത്ത് രണ്ട് സിംകാര്‍ഡുകളുടെ ഉപയോഗം കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ നിരക്കില്‍ സൗജന്യ ഫോണ്‍കോളുകള്‍, എസ്എംഎസ്, ഡാറ്റ തുടങ്ങിയവ എല്ലാ ടെലികോം കമ്പനികളും നല്‍കിവരുന്നു.

എല്ലാവരേക്കാളും മികച്ച ഓഫറുകളാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. വോള്‍ട്ട് ഇ സേവനം നല്‍കുന്ന ജിയോ കോളുകളും എസ്എംഎസുമെല്ലാം സൗജന്യമായാണ് നല്‍കുന്നത്. കമ്പനികള്‍ ഇന്‍കമിംഗ് കോളുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കുന്നതോടെ മൊബൈല്‍ കണക്ഷനുകളുടെ എണ്ണത്തില്‍ വന്‍കുറവ് വരാനാണ് സാധ്യത.

no more free incoming calls on airtel, vodafone, idea

RECOMMENDED FOR YOU: