ജിമെയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ മോഡ് ആന്‍ഡ്രോയിഡിലും ഐഒഎസിലും

NewsDesk
ജിമെയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ മോഡ് ആന്‍ഡ്രോയിഡിലും ഐഒഎസിലും

ഈ വര്‍ഷം ആദ്യം ജിമെയില്‍ ഒരുപാടു റീഡിസൈനുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പുതിയ പല ഫീച്ചറുകളും ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമായിരുന്നില്ല. ഇപ്പോള്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കായി കോണ്‍ഫിഡന്‍ഷ്യല്‍മോഡ് ആരംഭിച്ചിരിക്കുകയാണ് ജിമെയില്‍. കൂടുതല്‍ ഫീച്ചറുകള്‍ മൊബൈലില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.എല്ലാ ആന്‍ഡ്രോയ്ഡ് ഐഓഎസ് യൂസേഴ്‌സിനും ഈ ഫീച്ചര്‍ ലഭ്യമാകും, ആരും അപ്‌ഡേറ്റ് ചെയ്യേണ്ടതായില്ല. പകരം ഗൂഗിള്‍ സെര്‍വര്‍ സൈഡ് അപ്‌ഡേഷന്‍ നടത്തും.

 
ജിമെയിലില്‍ ഏപ്രിലില്‍ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ മൊബൈലില്‍ ലഭ്യമായിരുന്നില്ല. ഇമെയില്‍ കമ്പോസ് ചെയ്യുന്ന സമയത്ത് ഈ  മോഡ് ലഭ്യമാകും, റെസിപ്പിയന്റിന് ഫോര്‍വാര്‍ഡിംഗ്, കോപ്പി/പേസ്റ്റ്, ഡൗണ്‍ലോഡ്, ഇമെയിലിലെ കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്യുക എന്നീ സൗകര്യങ്ങള്‍ ഉണ്ടാവില്ല. ജെമെയില്‍ ഉപയോക്താക്കള്‍ക്ക് സാധാരണ മെയില്‍ ആയി കാണാമെങ്കിലും മറ്റു ഇമെയിലുകളില്‍ ഇത്തരം മെയിലുകള്‍ സെക്യുര്‍ പോര്‍ട്ടലില്‍ ഒരു ലിങ്കായാണ് തുറക്കുക. രണ്ട് രീതിയിലും സെക്യൂരിറ്റി നമ്മള്‍ തന്നെ കൊടുക്കുകയാണ്. ടൈം പിരീയഡ് സെറ്റ് ചെയ്യാനുമാവും കോണ്‍ഫിഡന്‍ഷ്യല്‍ മെയിലുകളില്‍, 1 ദിവസം, 1ആഴ്ച, 5വര്‍ഷം എന്നിങ്ങനെ. അതിനുശേഷം മെയില്‍ സെല്‍ഫ് ഡിസ്ട്രക്ടാവും. റെസിപ്പിയന്റ് വെരിഫിക്കേഷനും കോണ്‍ഫിഡന്‍ഷ്യല്‍ മോഡില്‍ ലഭ്യമാകും. ഇതില്‍ സാധാരണ വെരിഫിക്കേഷന്‍ അല്ലെങ്കില്‍ ഫാക്ടര്‍ എസ്എംഎസ് പാസ്‌കോഡ് വെരിഫിക്കേഷന്‍ എന്നിങ്ങനെ സാധ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനി വെബ്‌പേജ് സന്ദര്‍ശിക്കാവുന്നതാണ്. 


ജിമെയില്‍ ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പുകളില്‍ സമാനമായ രീതിയിലാണ് ഇത് വര്‍ക്ക് ആവുക. ഇമെയില്‍ കമ്പോസ് ചെയ്യുമ്പോള്‍ ഓവര്‍ഫ്‌ലോ മെനുവില്‍ ടാപ്പ് ചെയ്താല്‍ പുതിയ കോണ്‍ഫിഡന്‍ഷ്യല്‍ മോഡ് ഓപ്ഷന്‍ കാണാം. ഒരിക്കല്‍ ഇതില്‍ ടാപ്പ് ചെയ്താല്‍ ജിമെയില്‍ എക്‌സ്പിരേഷന്‍ തീയ്യതി, വെരിഫിക്കേഷന് എസ്എംഎസ് കോഡ് ഉപയോഗി്ക്കുന്നുണ്ടോ എന്നെല്ലാം ആവശ്യപ്പെടും. ഈ മാസം തുടക്കത്തില്‍ ജിമെയില്‍ ആന്‍ഡ്രോയിഡില്‍ കണ്‍വര്‍സേഷന്‍ വ്യൂ ഓഫ് ചെയ്യാനുള്ള പുതിയ ഓപ്ഷന്‍ അവതരിപ്പിച്ചിരുന്നു.

gmail introduced confidential mode feature for android and ios users

RECOMMENDED FOR YOU: