മലീഷ്യസ് ജാവ സ്‌ക്രിപ്റ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ ജിമെയില്‍ സെര്‍വീസില്‍ നിന്നും ജാവാസ്‌ക്രിപ്റ്റ് അറ്റാച്ച്‌മെന്റ്‌സ് ബ്ലോക്ക് ചെയ്യാനൊരുങ്ങുന്നു. മാല്‍വെയറുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ നിലവില്‍ തന്നെ കുറെ ഫയല്‍ എക്സ്റ്റന്‍ഷന്‍സുകള്‍ അനുവദിക്കുന്നില്ല..ADE, .ADP,.BAT,.CHM,.CMD,.COM, .CPL, .EXE, .HTA, .INS, .ISP, .JAR, .JSE, .LIB, .LNK, .MDE, .MSC, .MSI, .NSH, .PIF, .SCR, .SCT, .SHB, .SYS, .VB, .VBE, .VBS, .VXD, .WSC, .WSF, .WSH
ഫെബ്രുവരി 13 മുതല്‍ ഈ ലിസ്റ്റില്‍ .js ഫയലുകളും സ്ഥാനം പിടിക്കും.
.js ഫയലുകളുള്ള മെയില്‍ അയയ്ക്കുന്നവര്‍ക്ക് മെസേജ് ബൗണ്‍സ് ആയെന്ന മെയില്‍ ലഭിക്കും..js ഫയലുകള്‍ അയയ്‌ക്കേണ്ടത് അത്യാവശ്യമാകുന്ന സാഹചര്യത്തില്‍ ഗൂഗിള്‍ ഡ്രൈവിനെയോ, ഗൂഗിള്‍ ക്ലൗഡ് സ്‌റ്റോറേജിനേയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്‌റ്റോറേജ് സൊലൂഷന്‍സുകളോ ഉപയോഗപ്പെടുത്താം.