ഫ്‌ലിപ്പ് കാര്‍ട്ട് ഇ ബേ സംവിധാനം ഇന്ത്യയില്‍ അവസാനിപ്പിക്കുകയാണ്. സെക്കനന്റ് സാധനങ്ങള്‍ വില്‍ക്കാനായി പുതിയ പ്ലാറ്റ്‌ഫോം തയ്യാറാക്കാനൊരുങ്ങുകയാണ് ഫ്‌ലിപ്പ്കാര്‍ട്ട്.രണ്ട് കൊമേഴ്‌സ്യല്‍ കമ്പനികളും തമ്മിലുള്ള പാര്‍ട്ടണര്‍ഷിപ്പ് അവസാനിക്കാന്‍ പോവുകയാണ്. ഫ്‌ലിപ്പ്കാര്‍ട്ട് സിഇഓ കല്യാണ്‍ കൃഷ്ണമൂര്‍ത്തി കമ്പനിയിലെ തൊഴിലാളികള്‍ക്ക അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഈ വിവരമുള്ളത്.യൂസ്ഡ് പ്രൊഡക്ട്‌സ് വില്പനയ്ക്കായി കമ്പനി പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും സൂചനയുണ്ട്.ഇബേ ഇന്ത്യ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 14മുതല്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുകയില്ല എന്ന് അവര്‍ അറിയിച്ചിരിക്കകുകയാണ്.
ഇബേ ഇന്ത്യ, അവരുടെ ട്രാന്‍സീഷ്യന്‍ എഫ്എക്യു പേജില്‍ പറഞ്ഞിരിക്കുന്നത്., ആഗ്സ്റ്റ് 14മുതല്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുകയില്ല. വില്‍ക്കുന്നവര്‍ക്ക് ജൂലൈ 31വരെ മാത്രമേ അവരുടെ പ്രൊഡക്ട്‌സ് ലിസ്റ്റ് ചെയ്യാന്‍ സാധിക്കൂ എന്നാണ്. അവരുടെ ഗ്ലോബല്‍ സൈറ്റില്‍ ഇബേ.കോം ഉപയോഗിച്ച് വില്പനയും ലിസ്റ്റിംഗും തുടരാനാവും. വില്‍ക്കുന്നവര്‍ക്ക് അവരുടെ സെല്ലര്‍സ്റ്റാറ്റസിനായി വീണ്ടും ഫില്‌ളിപ്പ്കാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ഫ്‌ലിപ്പ്കാര്‍ട്ട് പുതിയ പ്ലാറ്റ്‌ഫോം ഒരുക്കുന്നുണ്ട് റീഫര്‍ബിഷ്ഡ് ഗൂഡ്‌സിനായി. 2017 ഏപ്രിലിലാണ് ഇബേയും ഫ്‌ലിപ്പ്കാര്‍ട്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചത്.