ഭാരതി എയര്‍ടെല്‍ അവരുടെ പ്രീപെയ്ഡ് റീചാര്‍ജ്ജ് പോര്‍ട്ട്‌ഫോളിയോ വിശാലമാക്കുകയാണ്. 279രൂപ, 379രൂപ നിരക്കിലുള്ള പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് പുതുവര്‍ഷത്തില്‍. പുതിയ പ്ലാനുകള്‍ ഹൈ സ്പീഡ് ഡാറ്റ,എസ്എംഎസ് മെസേജുകള്‍ എന്നിവയുമുള്ളതാണ്. എയര്‍ടെല്‍ വിങ്ക് മ്യൂസിക്, എക്‌സ്ട്രീം ആപ്പുകള്‍ എന്നിവയ്ക്കുള്ള ആസസും നല്‍കുന്നു. സീരീസിലെ 279രൂപ പ്രീ പെയ്ഡ് പ്ലാന്‍ 4ലക്ഷം രൂപയുടെ എച്ച്ഡിഎഫ്‌സി ലൈഫ്, ടേം ലൈഫ് ഇന്‍ഷുറന്‍സും നല്‍കുന്നു. ഇന്ത്യയിലെ താരീഫുകള്‍ ഉയര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ താരീഫുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എയര്‍ടെല്‍ വെബ്‌സൈറ്റ് ലിസ്റ്റിംഗ് അനുസരിച്ച് 279രൂപ പ്ലാന്‍ 1.5ജിബി ഹൈ സ്പീഡ് ഡാറ്റ്, 100 എസ്എംഎസ് ദിവസവും അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് 28ദിവസം എന്നിങ്ങനെ നല്‍കും. എച്ചഡിഎഫ്‌സി ലൈഫ് നല്‍കുന്ന ടേം ലൈഫ് ഇന്‍ഷുറന്‍സും ഈ പ്ലാന്‍ നല്‍കുന്നു. കൂടാതെ ഷോ അക്കാഡമിയില്‍ നിന്നും നാല് ആഴ്ചത്തെ കോഴ്‌സ്, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ എക്‌സ് സ്ട്രീം പ്രീമിയം കണ്ടന്റ് എന്നിവയും ഈ പ്ലാന്‍ നല്‍കുന്നു. ഫാസ്റ്റ്ടാഗ് വാങ്ങുമ്പോള്‍ 100രൂപ ക്യാഷ്ബാക്കും ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നു.
279രൂപ പ്ലാനിനൊപ്പമെത്തിയ പ്ലാനാണ് 379രൂപ പ്ലാന്‍. ഇതില്‍ മൊത്തത്തില്‍ 6ജിബി ഹൈ സ്പീഡ് ഡാറ്റ, 900 എസ്എംഎസ് മെസേജുകള്‍, 84ദിവസം അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്. നാല് ആഴ്ചത്തെ ഷോ അക്കാഡമി കോഴ്്‌സ്, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ എക്‌സ് സ്ട്രീം ആപ്പ് ആസസ്. ഫാസ്റ്റ് ടാഗ് പര്‍ച്ചേസിന് 100രൂപ ക്യാഷ് ബാക്ക് ഓഫര്‍ എന്നിവയുമുണ്ട്.
വൊഡാഫോണ്‍ ഐഡിയ നല്‍കുന്ന 379രൂപ പ്ലാനിനോട് മത്സരിക്കുന്നതാണ് 379രൂപ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍. വൊഡാഫോണ്‍ വോയ്‌സകോളിംഗ്, ഹൈ സ്പീഡ് ഡാറ്റ് എന്നിവയ്‌ക്കൊപ്പം 84ദിവസം വാലിഡിറ്റിയില്‍ 1000എസ്എംഎസും നല്‍കുന്നു.
ടെലികോം ടോക് ആണ് എയര്‍ടെലിന്റെ പുതിയ പ്ലാനുകള്‍ ആദ്യം റിപ്പോര്‍ട്ട ചെയ്തത്.