പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന്റെ വാലിഡിറ്റി 28ദിവസത്തേക്ക് നീട്ടുന്നതിനായി എയര്‍ടെല്‍ 23രൂപയുടെ റീചാര്‍ജ്ജ് പാക്ക് അവതരിപ്പിച്ചു. എയര്‍ടെല്ലിന്റെ സ്മാര്‍ട്ട് റീചാര്‍ജ്ജ് പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴില്‍ പ്ലാന്‍ വൗച്ചര്‍ 23 എന്ന പേരിലാണ് പുതിയ പാക്കേജ് വരുന്നത്. സ്മാര്‍ട്ട് റീചാര്‍ജ്ജ് കാറ്റഗറിയിലെ മറ്റു പാക്കേജുകളിലെ പോലെ 23രൂപ റീചാര്‍ജ്ജില്‍ ഡാറ്റയോ വോയ്‌സ്‌കോള്‍ നേട്ടങ്ങളോ ലഭ്യമാകില്ല. എന്നാല്‍ ഇത്പ്രകാരം കസ്റ്റമേഴ്‌സിന് അവരുടെ പ്രീപെയ്ഡ് അക്കൗണ്ട് വാലിഡിറ്റി നീ്ട്ടാനാവും. ടെല്‍കോസിന്റെ ആവേജ് റവന്യൂ പെര്‍ യൂസര്‍ എന്ന മൂവിന്റെ ഭാഗമായാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. അവരുടെ സബ്‌സ്‌ക്രൈബര്‍ ബേസില്‍ നിന്നും നോണ്‍ പെയിംഗ് സബ്‌സ്‌ക്രൈബേഴ്‌സ് ലയബിലിറ്റി കുറയ്ക്കുന്നതിനായാണ് പുതിയ മൂവ്‌മെന്റ് തുടങ്ങിയിരിക്കുന്നത്.
പുതിയ 23രൂപ റീചാര്‍ജ്ജ് ഓപ്ഷനില്‍ എയര്‍ടെല്‍ സെക്കന്റിന് 2.5പൈസയ്ക്ക് ലോക്കല്‍, എസ്ടിഡി കോളുകളും 1രൂപ നിരക്കില്‍ ലോകല്‍ എസ്എംഎസ് നാഷണല്‍ എസ്എംഎസ് 1.5രൂപ നിരക്കിലും ലഭ്യമാക്കും. 28ദിവസം വാലിഡിറ്റിയാണ് പ്ലാനിനുണ്ടാകുക.റീചാര്‍ജ്ജ് പ്ലാനില്‍ ഡാറ്റ ബെനിഫിറ്റ് കാണില്ല. അതായത് ഡാറ്റ ലഭിക്കാനായി പുതിയ പ്ലാന്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ മെയ്ന്‍ അക്കൗണ്ടിലെ ബാലന്‍സ് ഉപയോഗപ്പെടുത്തുകയോ ചെയ്യേണ്ടി വരും. മെയ്ന്‍ ബാലന്‍സ് സൂക്ഷിക്കുന്നതിനായി ഇതില്‍ ടോക്ടൈം ലഭ്യമാവുകയുമില്ല.
23രൂപ പ്ലാന്‍ എയര്‍ടെല്‍ വെബ്‌സൈറ്റ് വഴിയോ മൈ എയര്‍ടെല്‍ ആപ്പിലൂടെയെ റീചാര്‍ജ്ജ് ചെയ്യാം. ഇതിനു മുമ്പ് എയര്‍ടെല്‍ 25രൂപയുടെ സ്മാര്‍ട്ട് റീചാര്‍ജജ് ഓപ്ഷന്‍ ഇറക്കിയിരുന്നു.
23രൂപയുടെ റീചാര്‍ജ്ജ് ആവശ്യമില്ലാത്തവര്‍ക്കായി എയര്‍ടെല്‍ 35രൂപയുടെ ഒരു പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ 26.66രൂപയുടെ ടോക് ടൈം, 100എംബി ഡാറ്റ് 28ദിവസം വാലിഡിറ്റിയില്‍ ലഭിക്കും. 245രൂപയുടെ പാക്കേജ് വരെ നീളുന്നതാണ് ഈ സ്മാര്‍ട്ട് റീചാര്‍ജ്ജ്.245രൂപ പാക്കേജില്‍ ഫുള്‍ ടോക്ക്‌ടൈം, ലോക്കല്‍ എസ്ടിഡി, ലാന്‍ഡ്‌ലൈന്‍ വോയ്‌സ് കോളുകള്‍ക്ക്, 30 പൈസ മിനിറ്റില്‍ എന്ന നിരക്കിലും 2ജിബി ഡാറ്റ് 84 ദിവസത്തേക്കും ലഭിക്കും.
സ്മാര്‍ട്ട് റീചാര്‍ജ്ജ ഓപ്ഷന്‍ ചില സര്‍ക്കിളുകളിലേക്ക് മാത്രമായി ലിമിറ്റ് ചെയ്തിട്ടുണ്ട്. 23രൂപയുടെ റീചാര്‍ജ്ജ് എല്ലാ സര്‍ക്കിളുകളിലും ലഭ്യമാകും.