എയര്‍ടെല്‍ 448രൂപയുടേയും 509രൂപയുടേയും പ്ലാനുകള്‍ അപ്‌ഡേറ്റ് ചെയ്തു

NewsDesk
എയര്‍ടെല്‍ 448രൂപയുടേയും 509രൂപയുടേയും പ്ലാനുകള്‍ അപ്‌ഡേറ്റ് ചെയ്തു

ജിയോ അവരുടെ പോപുലര്‍ പ്ലാനുകള്‍ നിരക്കുകള്‍ കുറച്ചു. ദിവസവും 1ജിബി ഡാറ്റ പ്ലാനുകള്‍ക്ക് 60രൂപ കുറച്ചു. ഇത് മറ്റു ടെലികോം ഓപ്പറേറ്ററുകളേയും നിരക്കുകള്‍ കുറയ്ക്കാന്‍ പ്രേരിപ്പിക്കുമെന്ന് തീര്‍ച്ച. അതില്‍ ആദ്യത്തേത് എയര്‍ടെല്‍ ആണ്. ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുന്നതിനായി എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് നിരക്ക് കൂട്ടാതെ തന്നെ വാലിഡിറ്റിയും ഡാറ്റയും കൂട്ടുകയാണ് ചെയ്തത്. 448രൂപ, 509രൂപ പ്ലാനുകളിലാണ് അപ്‌ഡേറ്റ്.

എയര്‍ടെല്ലിന്റെ 448രൂപ പ്ലാനില്‍ 70 ദിവസം വാലിഡിറ്റിയും 1ജിബി ഡാറ്റ ദിവസവും ആയിരുന്നു. അതായത് 70ജിബി ഹൈസ്പീഡ് ഡാറ്റ. ഇത് 82ദിവസം വാലിഡിറ്റിയായാണ് റിവൈസ് ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായി 82ജിബി ഡാറ്റയും ലഭ്യമാകും. പ്ലാനില്‍ റോമിംഗ് ഔട്ട്‌ഗോയിംഗ് കോളുകള്‍, 100ഫ്രീ എസ്എംഎസ് പെര്‍ ഡേ, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ , എയര്‍ടെല്‍ ടിവി ആപ്പുകള്‍ എന്നിവ മുമ്പത്തെ പോലെ തുടരും.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ജിയോ ഈ നിരക്കില്‍ രണ്ട് പ്ലാനുകള്‍ ലഭ്യമാക്കുന്നു. 449 രൂപ പാക്കില്‍ 91ദിവസം വാലിഡിറ്റി പ്ലസ് 1ജിബി ഡാറ്റ ദിവസവും ലഭ്യമാകും. 448രൂപയുടെ റീചാര്‍ജ്ജ് ജിയോ യൂസേഴ്‌സിന് 84ദിവസം വാലിഡിറ്റിയും 1.5ജിബി ഡാറ്റ ദിവസവും ലഭിക്കും. ഫ്രീ കോളുകള്‍, 100 ഫ്രീ എസ്എംഎസ് ദിവസവും ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭ്യമാകും.

എയര്‍ടെല്‍ 509രൂപയുടെ പ്ലാനും റിവൈസ് ചെയ്തിട്ടുണ്ട്. 84മുതല്‍ 91 ദിവസം വരെ വാലിഡിറ്റി കിട്ടും ഈ പ്ലാനില്‍. 1ജിബി ഡാറ്റ ദിവസവും.

airtel updates 448Rs 509 Rs plans

RECOMMENDED FOR YOU: