എയര്‍ടെല്‍ അവതരിപ്പിച്ച പുതിയ റീചാര്‍ജ്ജ് ഓഫര്‍ 97രൂപയുടേതാണ്. മൂന്ന് കോമ്പോ റീചാര്‍ജ്ജുകള്‍ ഇതിനകം എയര്‍ടെല്‍ അവതരിപ്പിച്ചു. 35രൂപ, 65രൂപ, 95രൂപ എന്നിങ്ങനെ. ജിയോ നിരക്കിനേയും ഡാറ്റയ്ക്കും സമാനമായ ഡാറ്റ ബെനിഫിറ്റുകളും വോയ്‌സ് കോള്‍, വാലിഡിറ്റി എന്നിവയും റീചാര്‍ജ്ജ ഓഫര്‍ നല്‍കുന്നു. ഇന്ത്യ മുഴുവനും എയര്‍ടെല്ലിന്റെ പുതിയ റീചാര്‍ജ്ജ് പാക്ക് 97രൂപയുടേത് ലഭ്യമാകും. എയര്‍ടെല്ലിന്റെ 97രൂപയുടെ പുതിയ ഓഫര്‍ അവരുടെ തന്നെ 99രൂപയുടെ പാക്കേജുമായി ക്ലാഷ് ആവാന്‍ സാധ്യതയുണ്ട്. ജിയോയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള 98രൂപയുടെ റീചാര്‍ജ്ജ് പ്ലാന്‍ സമാനപാക്കേജാണ്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ലഭ്യമാണെന്നതാണ് വ്യത്യാസം. ജിയോ ഫോണ്‍ 99രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ കൂടുതല്‍ നേട്ടങ്ങളുണ്ട്.
എയര്‍ടെല്ലിന്റെ 97രൂപ പാക്കേജില്‍ 350 മിനിറ്റ് ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ലഭ്യമാകും. സബ്‌സ്‌ക്രൈബേഴ്‌സിന്് വോയ്‌സ് കോള്‍ കൂടാതെ 3ജി അല്ലെങ്കില്‍ 4ജിയുടെ 1.5ജിബി ഡാറ്റയും 200 ലോകല്‍, എസ്ടിഡി എസ്എംഎസ് മെസേജുകളും ലഭിക്കും. 28ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. മൈ എയര്‍ടെല്‍ ആപ്പ് അല്ലെങ്കില്‍ എയര്‍ടെല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ പ്ലാന്‍ ലഭിക്കും. ഈ മാസം ആദ്യം എയര്‍ടെല്‍ പ്രഖ്യാപിച്ച പ്ലാനുകള്‍ പഞ്ചാബ്, തമിഴ്‌നാട്, യുപി(വെസ്റ്റ്) എന്നിവിടങ്ങളിലായിരുന്നു ലഭിച്ചിരുന്നത്.
95രൂപയുടെ റീചാര്‍ജ്ജ് പ്ലാനില്‍ എയര്‍ടെല്‍ 500എംബി 3ജി/ 4ജി ഡാറ്റ് 95രൂപയുടെ ടോക്ടൈം എന്നിവയും ഓഫര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പ്ലാനില്‍ കോളുകള്‍ സെക്കന്റില്‍ 1പൈസ എന്ന നിരക്ക് ഈടാക്കിയിരുന്നു. പുതിയ പ്ലാനില്‍ ഇത് 2 സെക്കന്റിന് 1 പൈസ ആണ്. 28ദിവസമാണ് വാലിഡിറ്റി.
ജിയോയുടെ 98രൂപ പാക്കേജില്‍ 2ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 300എസ്എംഎസ് എന്നിവയും ജിയോ ആപ്പുകളും ലഭിക്കും. 28ദിവസം തന്നെയാണ് വാലിഡിറ്റി.