എയര്‍ടെല്ലില്‍ നിന്നും മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫര്‍. ഏപ്രിലില്‍ കമ്പനി പ്രഖ്യാപിച്ച ഹോളിഡേ ഓഫറായ 30 ജിബി ഡാറ്റാ ഫ്രീ ഓഫര്‍ കമ്പനി മണ്‍സൂണ്‍ സര്‍പ്രൈസ് എന്ന പേരില്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഇമെയില്‍ എല്ലാ സബ് സ്‌ക്രൈബേഴ്‌സിനും അയച്ചു കഴിഞ്ഞു.
പോസ്റ്റ് പെയ്ഡ് യൂസേഴ്‌സിനുള്ളതാണ് ഈ ഓഫര്‍. ഇതു പ്രകാരം ഓരോ മാസവും 10 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ജൂലായ് ഒന്നിനു ശേഷം മൈ എയര്‍ ടെല്‍ ആപ്പ് തുറന്ന് ഈ ഓഫര്‍ സ്വീകരിക്കണമെന്നു മാത്രം.
നിലവില്‍ ഈ ഓഫറിന്റെ ഭാഗമായവര്‍ക്കും അല്ലാത്തവര്‍ക്കും മണ്‍സൂണ്‍ ഓഫര്‍ ലഭിക്കും. ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങള്‍. ഇത് 4ജി ഡാറ്റ ഓഫറാണ്. കൂടാതെ പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. റിലയന്‍സ് ജിയോയിലേക്കുള്ള കൊഴിഞ്ഞ് പോക്ക് തടയാന്‍ വേണ്ടിയാണ് എയര്‍ടെല്‍ ഈ ഓഫര്‍ കൊണ്ടുവന്നത്.