വിവോ വി 7 നവംബര്‍ 20ന് ഇന്ത്യയിലെത്തും

NewsDesk
വിവോ വി 7 നവംബര്‍ 20ന് ഇന്ത്യയിലെത്തും

ചൈനീസ് കമ്പനി വിവോ അവരുടെ V-സീരിസ് സ്മാര്‍ട്ട് ഫോണ്‍ ലോഞ്ചിംഗ് നവംബര്‍ 20ന് പ്രഖ്യാപിച്ചിരിക്കുന്നു. ഈ മാസം അവസാനം വില്പനയ്‌ക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സെപ്തംബറില്‍ പുറത്തിറക്കിയ വിവോ വി 7 പ്ലസ് ഫോണിന്റെ ഒരു വാരിയന്റ് വേര്‍ഷനാണിത്യ 21,990 രൂപയായിരുന്നു വിവോ വി 7 പ്ലസിന്.പുതിയ ഫോണിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിവോ വി 7പ്ലസ് ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ്രോയിഡ് 7.1 നോഗട്ട് ബേസ് ചെയ്തുള്ള ഫണ്‍ടച്ച് ഒഎസ് 3.2 വിലാണ് റണ്‍ ചെയ്യുന്നത്.5.99 ഇഞ്ചിന്റെ എച്ച് ഡി ഡിസ്‌പ്ലേ , കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവയുമുണ്ട്. 


 

Vivo v7 launching on November 20

RECOMMENDED FOR YOU: