വിഐ(വൊഡാഫോൺ ഐഡിയ) പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനുകൾ വിപുലമാക്കിയിരിക്കുന്നു. 1348 രൂപയുടെ റെഡ്എക്സ് ഫാമിലി പ്ലാൻ ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ആമസോൺ പ്രൈം, നെറ്റ് ഫ്ലിക്സ്, സീ 5 പ്രീമിയം സബ്സ്ക്രിപ്ഷൻ വർഷത്തേക്ക് പ്ലാനിൽ ലഭിക്കും. രണ്ട് കണക്ഷനുകളായാണ് വരുന്നത്- അതായത് രണ്ട് കുടുംബാംഗങ്ങൾക്ക് 1348രൂപ പ്ലാൻ ഉപയോഗിക്കാം. അൺലിമിറ്റഡ് ഹൈ സ്പീഡ് ഡാറ്റ ആസസും പ്രൈമറി കണക്ഷനിൽ ലഭിക്കും. ഫാമിലികൾക്കായി റെഡ് ടുഗദർ പ്ലാൻ അവതരിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് വിഐ 1348രൂപയുടെ റെഡ്എക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
വിഐ വെബ്സൈറ്റിലെ ലിസ്റ്റിംഗ് അനുസരിച്ച് ഓണ്‍ലി ടെക് ആണ് പ്ലാൻ ആദ്യം റിപ്പോർട്ട് ചെയ്തത്. നിലവിലെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് പുതിയ പ്ലാനും ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഫാമിലി പ്ലാനിലെ ഓഫറുകൾ
1348രൂപ പ്ലാൻ പ്രൈമറി കണക്ഷന് അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് ഡാറ്റയും, സെക്കന്‍ററി കണക്ഷന് 30ജിബി ഹൈ സ്പീഡ് ഡാറ്റയുമാണ് നൽകുന്നത്.
പ്രത്യേക നേട്ടങ്ങൾ കൂടാതെ 1348രൂപയുടെ പ്ലാൻ പ്രകാരം അൺലിമിറ്റഡ് വോയ്സ് കോളിംഗ്, 100 എസ്എംഎസ് മാസം തുടങ്ങിയ നേട്ടങ്ങളും ലഭ്യമാണ്.
അണ്‍ലിമിറ്റഡ് ക്വാട്ട അനുസരിച്ച് എത്ര ഹൈസ്പീഡ് ഡാറ്റയും വോയ്സ് കോളും നൽകുന്നുവെന്ന് വിഐ പ്രത്യേകം പറഞ്ഞിട്ടില്ല. എന്നാൽ ഇത് ഓപ്പറേറ്ററിന്‍റെ കൊമേഴ്സ്യൽ യൂസേജ് പോളിസി അനുസരിച്ചാവാനാണ് സാധ്യത. 150ജിബിയിൽ കൂടുതല്‍ ഡാറ്റ, 50മിനിറ്റ് വോയ്സ് യൂസേജ് ഒരു ബില്ലിംഗ് സൈക്കിളില്‍ എന്നതാണ് കൊമേഴ്സ്യൽ യൂസേജ് പോളിസി.
പ്രൈമറി കണക്ഷന് 1348രൂപയുടെ പ്ലാന്‍ ഒരു വർഷത്തേക്ക് 999രൂപ വില വരുന്ന ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷനും, 5988രൂപയുടെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും സീ5 പ്രീമിയം 999രൂപ വില വരുന്നതും നൽകുന്നു.
ചില സർക്കിളുകളിൽ മാത്രമായിരിക്കും 1348രൂപ പ്ലാൻ നിലവിൽ ലഭ്യമാവുക.