ചെറിയ കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ് സാധ്യമാക്കുന്നതിനു വേണ്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ മണി മെര്‍ച്ചന്റ് സൊലൂഷന്‍സ് എന്ന അപ്ലിക്കേഷന്‍ ഡിസംബര്‍ അഞ്ച് മുതല്‍ ഉപയോഗിച്ചു തുടങ്ങാം.
ഈ ഈ-വാലറ്റ് സൗകര്യം റസ്‌റ്റോറന്റുകള്‍, റീട്ടെയില്‍ കടകള്‍,റയില്‍വേ ടിക്കറ്റ് കൗണ്ടര്‍, ബസുകള്‍ കൂടാതെ വ്യക്തികള്‍ക്കിടയിലുള്ള മണി ട്രാന്‍സാക്ഷനും ഉപയോഗിക്കാം.
ഉപഭോക്താക്കള്‍ക്ക് അവരുടെ ജിയോമണി വാലറ്റുകള്‍ ഉപയോഗിച്ച് ബാങ്കില്‍ നിന്നും നേരിട്ട് കച്ചവടക്കാരുടെ അക്കൗണ്ടിലേക്ക് പണം ഇടാം. ചെറുകിട കച്ചവടക്കാര്‍ക്ക് അവരുടെ സപ്ലയര്‍മാര്‍ക്കും ഇതുപയോഗിച്ച് പണം കൈമാറാം.
ജിയോമണിയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി രാജ്യമെമ്പാടും ജിയോയുടെ മൈക്രോ എടിഎമ്മുകള്‍ ഉടന്‍ ലഭ്യമാക്കും. ഡിജിറ്റ്ല്‍ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും സൗകര്യമൊരുക്കാനാണ് മൈക്രോ എടിഎമ്മുകള്‍. ആധാര്‍ കാര്‍ഡുകള്‍ അടിസ്ഥാനമാക്കിയാവും ഇത് പ്രവര്‍ത്തിക്കുന്നത്.
ജിയോയുടെ ഹാപ്പി ന്യൂയര്‍ ഓഫര്‍ പ്രഖ്യാപന ചടങ്ങിലാണ് മുകേഷ് അംബാനി ജിയോ മണ്ി സംവിധാനവും പ്രഖ്യാപിച്ചത്.ജിയോ മണ്ി എന്ന ഈ വാലറ്റ് അപ്പ് വഴി കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ നടത്താനാവും.
ഡിസംബര്‍ 5 മുതല്‍ കച്ചവടക്കാര്‍ക്ക് ജിയോ മണി അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചു തുടങ്ങാം. കുറഞ്ഞ തുകയുടെ ഇടപാടുകള്‍ നിരന്തരം നടത്തുന്ന ചെറുകിട കച്ചവടക്കാരേയും ഇടപാടുകാരേയും ആണ് ഈ അപ്ലിക്കേഷന്‍ മുഖ്യമായും ലക്ഷ്യം വെയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ഒരു കോടിയോളം വരുന്ന ചെറുകിട കച്ചവടക്കാരെ ഈ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരിക എന്നാണ് ലക്ഷ്യം.