റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. അതിനു ശേഷം സേവനങ്ങള്‍ക്കെല്ലാം പണമടക്കേണ്ടതായുണ്ട്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കുകള്‍ നല്‍കുന്നതിനും മറ്റു സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനുമായി ജിയോ പുതിയതായി പ്രൈം ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 99 രൂപയ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്താല്‍ സേവനങ്ങള്‍ പ്രത്യേക ഓഫറുകള്‍ ലഭ്യമാകും എന്നായിരുന്നു. പ്രൈം ഓഫര്‍ ലഭിക്കാനുള്ള അവസാനതീയതിയും മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രൈം ഓഫര്‍ ഡെഡ്‌ലൈന്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നു.
റിലയന്‍സ് ജിയോ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജിയോയുമായി ബന്ധപ്പെട്ടുള്ള പല റിസര്‍ച്ചുകളും ന്യൂ ഇയര്‍ ഓഫര്‍ അവസാനിക്കുന്നതോടെ ജിയോയ്ക്ക് കസ്റ്റമേഴ്‌സിനെ നഷ്ടടപ്പെടുമെന്നാണ് പറയുന്നത്.
ജിയോ പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കാനായി യൂസേഴ്‌സ് വര്‍ഷത്തില്‍ 99രൂപയ്ക്ക ്‌സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതുണ്ട്. മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് ഏത് പ്ലാന്‍ വേണമെങ്കിലും ആക്ടീവ് ആക്കാം. 303 രൂപയുടെ പ്ലാനില്‍ (മാസത്തില്‍) അണ്‍ലിമിറ്റഡ് കോളിനൊപ്പം 1ജിബി ഫ്രീ ഡാറ്റയും ലഭിക്കും. ഇതു കൂടാതെ ഈ മാസം തുടക്കത്തില്‍ കമ്പനി പ്രഖ്യാപിച്ച buy one get one free offer പ്രകാരം 303 രൂപയുടെ റീചാര്‍ജ്ജില്‍ 5ജിബി ഡാറ്റയും 499 രൂപയുടെ റീചാര്‍ജ്ജില്‍ 10ജിബി ഡാറ്റയും ലഭിക്കും.