റിലയന്‍സ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ജിയോയുടെ പുതിയ പ്രൈം പ്രോഗ്രാം പ്രഖ്യാപിച്ചു. ഇതു പ്രകാരം നിലവിലുള്ള ജിയോ ഉപഭോക്താക്കള്‍ക്കും മാര്‍ച്ച് 1 മുതല്‍ 31നുള്ളില്‍ ജിയോ കസ്റ്റമേഴ്‌സ് ആകുന്നവര്‍ക്കും ആകര്‍ഷകമായ ഓഫറുകളും ഡാറ്റ ബെനിഫിറ്റുകളും ലഭിക്കും. ഈ പ്ലാനില്‍ എന്‍രോള്‍ ചെയ്യാനായി യൂസര്‍മാര്‍ മൈജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ ജിയോ.കോം വെബ്‌സൈററ് സന്ദര്‍ശിക്കുകയോ വേണം.ജിയോ സ്‌റ്റോരില്‍ നിന്നും ഇത് ആക്ടീവാക്കാം.
ജിയോ പ്രൈം സെര്‍വീസ് ലഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് 99 രൂപയാണ് ഈടാക്കുന്നത്. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ അനുസരിച്ച് ലഭ്യമാകുന്ന അണ്‍ലിമിറ്റഡ് ഓഫറുകള്‍ ഒരു വര്‍ഷത്തേക്ക് തുടരും.
ജിയോ കസ്റ്റമേഴ്‌സിന് 1ജിബി 4ജി ഡാറ്റ ദിവസവും ലഭ്യമാകും.ഒപ്പം ഇന്ത്യയിലെ എല്ലാ നെറ്റ് വര്‍ക്കിലേക്കുമുള്ള ഫ്രീ വോയ്‌സ്‌കോളും. കൂടാതെ ജിയോ പ്രൈം മെമ്പേഴ്‌സിന് ജിയോയുടെ എല്ലാ ആപ്പുകളിലും ആസെസ് ഉണ്ടാകും.(ജിയോ പ്ലേ, ജിയോ ഓണ്‍ ഡിമാന്റ്, ജിയോ ബീറ്റ്‌സ്, ജിയോ മാഗ്‌സ്, ജിയോ എക്‌സ്പ്രസ് ന്യൂസ്, ജിയോ ഡ്രൈവ്) 2018 വരെ. ജിയോ പ്രൈം മെമ്പേഴ്‌സിന് പുതിയ പല ഓഫറുകളും ലഭ്യമാകുമെന്നും അംബാനി കൂട്ടിച്ചേര്‍ത്തു. ജിയോ പ്രൈം പ്രോഗ്രാം 2017 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രോഗ്രാം അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഫ്രീ ഓഫറുകള്‍ നീട്ടുന്നത് മറ്റുള്ള ടെലികോം ഓപ്പറേറ്റേഴ്‌സിനെ കാര്യമായി ബാധിക്കും.
ജിയോയ്ക്ക കുറച്ചു നാള്‍ കൊണ്ട് തന്നെ 100മില്യണ്‍ ഉപഭോക്താക്കളെ ലഭിച്ചു. പ്രൈം മെമ്പര്‍ഷിപ്പ് നിലവിലെ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ ജിയോയെ സഹായിക്കുമെന്ന് കരുതുന്നു. നെറ്റവര്‍ക്ക് റിലയബിലിറ്റിയാണ് ഇപ്പോള്‍ ജിയോ നേരിടുന്ന ഒരു പ്രശ്‌നം. ഇനി വരുന്ന കാലത്ത് കുറഞ്ഞ വില എന്നതിനു പകരം മികച്ച സെര്‍വീസ് ആയിരിക്കും മെയിന്‍ ആകുകയെന്ന വിദഗ്ദാഭിപ്രായം.