ഒരു വര്‍ഷത്തേക്ക് ഫ്രീ എച്ച് ഡി ചാനല്‍ ഓഫര്‍ റിലയന്‍സ് ബിഗ് ടിവിയില്‍

NewsDesk
ഒരു വര്‍ഷത്തേക്ക് ഫ്രീ എച്ച് ഡി ചാനല്‍ ഓഫര്‍ റിലയന്‍സ് ബിഗ് ടിവിയില്‍

ഒരു വര്‍ഷത്തേക്ക് എച്ച് ഡി ചാനലുകളുടെ ഫ്രീ ഓഫറുമായി റിലയന്‍സ് ബിഗ് ടിവി. കൂടാതെ 500 ഫ്രീ ടു എയര്‍ ചാനലുകള്‍ അഞ്ചുവര്‍ഷത്തേക്കും ലഭിക്കും. ഈ പുതിയ സ്‌കീം ലഭിക്കുക റിലയന്‍സിന്റെ പുതിയ എച്ച് ഡി എച്ച്ഇവിസി സെറ്റ് ടോപ്പ് ബോക്‌സിനൊപ്പമാണ്. സെറ്റ് ടോപ്പ് ബോക്‌സ് പ്രീ ബുക്കിംഗ് മാര്‍ച്ച് 1ന് ആരംഭിച്ചു.
എച്ച് ഡി എച്ച്ഇവിസി സെറ്റ് ടോപ്പ് ബോക്‌സില്‍ റെക്കോര്‍ഡിംഗ് ഷെഡ്യൂള്‍, യുഎസ്ബി പോര്‍ട്ട്, യൂട്യൂബ്, റെക്കോര്‍ഡിംഗ്, ചാനലുകള്‍ ഒരുമിച്ച് കാണാനുള്ള ഫസിലിറ്റി തുടങ്ങിയ ഫീച്ചറുകളുണ്ടാകും. 


ഇന്ത്യക്കാര്‍ക്ക് അവരുടെ ടിവി സെറ്റില്‍ തന്നെ വിനോദത്തിനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ലഭ്യമാകുക എന്ന പുതിയ ഒരു ഉദയത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് റിലയന്‍സ് ബിഗ് ടിവി. റിലയന്‍സ് ബിഗ് ടിവി ഡയറക്ടര്‍ വിജേന്ദര്‍സിംഗ് പറഞ്ഞു.


മാര്‍ച്ച് 1 മുതല്‍ വിനോദം ചുരുങ്ങിയ വിലയില്‍ ലഭ്യമാകും. റിലയന്‍സ് ബിഗ് ടിവി ഓഫറിലൂടെ. 


എങ്ങനെ ബുക്ക് ചെയ്യാം
കമ്പനി വെബ്‌സൈറ്റിലൂടെ സെറ്റ് ടോപ്പ് ബോക്‌സ് പ്രീബുക്കിംഗ് സാധ്യമാണ്. കസ്റ്റമേഴ്‌സിന് 5 കണക്ഷന്‍ വരെ ബുക്ക് ചെയ്യാനാവും. പ്രീ ബുക്കിംഗ് ലിമിറ്റഡ് പിരിയഡിലേക്ക് മാത്രമാണ്.


499രൂപയാണ് പ്രീബുക്കിംഗ് തുക. സെറ്റ് ടോപ്പ് ബോക്‌സും അതിന്റെ ഔട്ട് ഡോര്‍ യൂണിറ്റും ലഭിച്ചു കഴിഞ്ഞ് വാങ്ങുന്നവര്‍ ബാലന്‍സ് തുകയായ 1500 രൂപ അടയ്ക്കണം.


സബ്‌സ്‌ക്രൈബ് ചെയ്തവര്‍ ഒരു വര്‍ഷത്തിന് ശേഷം പേ ചാനലുകള്‍ മാസത്തില്‍ റീചാര്‍ജ്ജ് ചെയ്യണം. 300രൂപയാണ് റീചാര്‍ജ്ജ് തുക.


രണ്ട് വര്‍ഷം തുടര്‍ച്ചയായി പേ ചാനലുകള്‍ റീചാര്‍ജ്ജ് ചെയ്താല്‍ സബ്‌സ്‌ക്രൈബേഴ്‌സ് സെറ്റ് ടോപ്പ് ബോക്‌സ് വാങ്ങാനായി ചെലവഴിച്ച 1999 രൂപ തിരികെ ലഭിക്കും. റീചാര്‍ജ്ജ് തുകയായാണ് പണം തിരികെ ലഭിക്കുക.

Reliance Big Tv offers HD channels free for 1 year along with new set top box

RECOMMENDED FOR YOU: