ആമസോണും ഓപ്പോയും കൈകോര്‍ക്കുന്നു. റിയല്‍മി 1 എന്നു പേരിട്ടിരിക്കുന്ന ബ്രാന്‍ഡ് മെയ് 15 മുതല്‍ ഓണ്‍ലൈനില്‍ ലഭിച്ചു തുടങ്ങും. റെഡ്മി 5എ എന്ന മോഡലിന്റെ ഡിമാന്റാണ് ഓപ്പോയെ ഇത്തരമൊരു ബിസിനസ് കൂട്ടുകെട്ടിന് പ്രേരിപ്പിച്ചത്.
ഏതെങ്കിലും ഒരു ഇകൊമേഴ്‌സ് പ്ലാറ്റ് ഫോമില്‍ വെബ് എക്‌സ്‌ക്ലുസീവായി ഓപ്പോ ഫോണ്‍വില്‍ക്കുന്നത് ആദ്യമായിട്ടാണ്. ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണാണ് റിയല്‍മി 1 എന്നാണ് പ്രാഥമിക വിവരം. യുവാക്കളെ ലക്ഷ്യംവെച്ചാണ് മോഡലിന്റെ വരവെന്ന് പ്രചാരണ പരിപാടികളില്‍ നിന്നും വ്യക്തമാണ്.
ഇന്ത്യയാകെ 500ഓളം സര്‍വീസ് സെന്ററുകളുടെ പിന്‍ബലവുമായാണ് മോഡലിന്റെ വരവ്. സര്‍വീസ് നടത്തുന്നത് കമ്പനി നേരിട്ടാണെന്ന പ്രത്യേകതയും ഉണ്ട്. 4999 രൂപയ്ക്ക് വിപണിയിലെത്തിയ റെഡ്മി 5എ ഏറെ വിറ്റഴിഞ്ഞിരുന്നു.
Oppo Realme 1 India launch set for May 15 on Amazon, will rival Redmi 5A