ഗൂഗിള്‍ പിക്‌സല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വെല്ലുവിളി ആകുമോ?

NewsDesk
ഗൂഗിള്‍ പിക്‌സല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വെല്ലുവിളി ആകുമോ?

ഗൂഗിളിന്റെ സ്വന്തം ബ്രാന്റായ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. ഇന്ത്യയില്‍ ഇതിന്റെ വില 57,000 രൂപയിലാണ് തുടങ്ങുന്നത്. ഇന്ത്യയില്‍ ഒക്ടോബര്‍ 13 മുതല്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ലഭ്യമാണ്.പിക്‌സല്‍ ഫോണുകള്‍ quite black , silver color choices എന്നിങ്ങനെ ലഭ്യമാണ്. ഫ്‌ലിപ്കാര്‍ട്ട്, ക്രോമാ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങി ഒട്ടേറെ വിതരണക്കാര്‍ ഇന്ത്യയിലുണ്ട്.

ഗൂഗിള്‍ പിക്‌സല്‍ , സ്മാര്‍ട്‌ഫോണ്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനും ഗൂഗിളിന്റെ തന്നെ ആന്‍ഡ്രോയിഡ് സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്ന സാംസങ്ങ് അടക്കമുള്ള കമ്പനികള്‍ക്കും ഒരു വെല്ലുവിളി ആയിത്തീരാന്‍ സാധ്യത ഏറെയാണ്. ഗൂഗിള്‍ പുറത്തിറക്കിയ പിക്‌സല്‍ ഹാന്‍ഡ്‌സെറ്റ് സൗകര്യങ്ങള്‍ ഏറെയുള്ളതാണ്. പിക്‌സല്‍ ഫോണുകളില്‍ മാത്രമായി ചില ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ഗൂഗിളിന്റെ തീരുമാനം പ്രീമിയം ആന്‍ഡ്രോയിഡ് നിര്‍മ്മാതാക്കള്‍ക്കും വന്‍വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നു.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള ഗൂഗിള്‍ അസിസ്റ്റന്റ് (വോയ്‌സ് അസിസ്റ്റന്റ്) പിക്‌സല്‍ ഫോണുകളില്‍ മാത്രം ലഭ്യമാകും. 

പിക്‌സല്‍ ഫോണില്‍ ഫോട്ടോകളും വീഡിയോസും സൗജന്യമായി ക്ലൗഡ് സ്‌റ്റോറേജില്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. നേരത്തെ നെക്‌സസ് എന്ന പേരില്‍ ഗൂഗിള്‍ ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ എച്ച് ടിസി, മോട്ടറോള തുടങ്ങിയ ചില കമ്പനികളുമായി കരാറുണ്ടായിരുന്നു. എന്നാല്‍ ഗൂഗിള്‍ പിക്‌സല്‍ പൂര്‍ണ്ണമായും ഗൂഗിളിന്റേതാണ്. നിര്‍മ്മാണച്ചുമതല എച്ചടിസി നിര്‍വഹിക്കും. ഒക്ടോബര്‍ അവസാനം തന്നെ പിക്‌സല്‍ ഫേണുകളുടെ വില്‍പന തുടങ്ങും.
 

Is Google Pixel become a challenge other android phones

RECOMMENDED FOR YOU: