ഫ്‌ലിപ്പ്കാര്ട്ട് അതിന്റെ ആദ്യത്തെ ബില്ല്യണ്‍ കാപ്ചര്‍ സ്മാര്‍ട്ട് ഫോണ്‍ നവംബര്‍10 വെള്ളയാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യന്‍ കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ട് മെയ്ഡ് ഇന്‍ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായാണ് ബില്ല്യണ്‍ പ്രൈവറ്റ് ലേബലില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.ഡുവല്‍ റിയര്‍ ക്യാമറകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, അണ്‍ലിമിറ്റഡ് സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.
ഫ്‌ലിപ്പ്കാര്‍ട്ട് ബില്ല്യണ്‍ ക്യാപ്ചര്‍ ഫോണിന്റെ ഇന്ത്യയിലെ വില
ഇന്ത്യയില്‍ ബില്ല്യണ്‍ ക്യാപ്ചര്‍ ഫോണ്‍ 3ജിബി റാം 32ജിബി സ്‌റ്റോറേജിന് 10,999രൂപയാണ് സ്റ്റാര്‍ട്ടിംഗ് പ്രൈസ്.4ജിബി റാം 64ജിബി സ്റ്റോറേജ് ഫോണിന് 12,999രൂപയുമാണ് വില. ക്യാപ്ചര്‍ പ്ലസ് മിസ്റ്റിക് ബ്ലാക്ക്, ഡിസര്‍ട്ട് ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറത്തില്‍ ഫോണ്‍ ലഭ്യമാണ്.
ഫ്‌ലിപ്പ്കാര്ട്ട് ലോഞ്ചിംഗ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നോ കോസ്റ്റ് ഇഎംഐ, തിരഞ്ഞെടുത്ത ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡിന് ഡിസ്‌കൗണ്ട് ഓഫറുകളും ഉണ്ട്. നവംബര്‍ 15ന് ഇന്ത്യയിലെ ബില്ല്യണ്‍ ക്യാപ്ചര്‍ പ്ലസ് സ്മാര്‍ട്ട് ഫോണ്‍ ഒദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിക്കും.
ഫ്‌ലിപ്പ്കാര്‍ട്ട് ബില്ല്യണ്‍ ക്യാപ്ചര്‍ പ്ലസിന്റെ പ്രത്യേകതകള്‍
റൗണ്ടഡ് കോര്‍ണറുകളോടെയുള്ള മെറ്റാലിക് ബോഡിയാണ് ഫോണിന്. സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് 7.1.2 നോഗട്ടിലാണ് സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലോട്ടവെയര്‍ ഇല്ല എന്നതും ആന്‍ഡ്രോയിഡ് ഓറിയോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്നതും പ്രത്യേകതയാണ്. 5.5ന്റെ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2.5D ഡ്രാഗണ്‍ ട്രയില്‍ ഗ്ലാസ് മുകളില്‍ 401ppi പിക്‌സല്‍ ഡെന്‍സിറ്റി എന്നിവയുമുണ്ട്. സ്മാര്‍ട്ട് ഫോണില്‍ 3ജിബി 4ജിബി റാം ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 SoC എന്നിവയും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്റബിള്‍ സ്റ്റോറേജ് ഉണ്ട്. ക്യാപ്ചര്‍ പ്ലസിലെ ഫ്രീ ക്ലൗഡ് സ്റ്റോറേജിനെ പറ്റി ഇതുവരെ കമ്പനി വിശദീകരണം ഉണ്ടായിട്ടില്ല. ഇത് 3500mAh ബാറററിയിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് ഉണ്ട്. യുഎസ്ബി ടൈപ്പ് സി ക്വിക്ക് ചാര്‍ജ്ജ് സപ്പോര്‍ട്ടും ഫോണിനുണ്ട്. 15മിനിറ്റു ചാര്‍ജ്ജ് ചെയ്താല്‍ ഏഴു മണിക്കൂര്‍ വരെ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.
ഏറ്റവും പ്രധാനമായി ഫോണിനുള്ളത് ഡ്യുവല്‍ റിയര്‍ ക്യാമറകളാണ്. 13 മെഗാപിക്‌സലിന്റെ രണ്ടു സെന്‍സറുകള്‍ ബാക്ക് സൈഡിലുണ്ട്. കൂടെ ഡ്യുവല്‍ ഫ്‌ലാഷ് മൊഡ്യൂളും. പിറകില്‍ ആര്‍ജിബി മോണോക്രോം സെന്‍സറും ഉണ്ട്.
ബില്ല്യണ് ക്യാപ്ചര്‍ പ്ലസ് ഫോണുകള്‍ പാന്‍ ഇന്ത്യ സപ്പോര്‍ട്ടുണ്ട്. കൂടാതെ സെയില്‍സ് സെര്‍വിസിംഗിന് F1 ഇന്‍ഫോ സൊല്യൂഷന്‍സ് വഴി സാധിക്കും.