4ജി എല്‍ടിഇ സപ്പോര്‍ട്ടോടുകൂടിയുള്ള സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍, ജിയോ ഫോണ്‍ ഉത്സവസീസണില്‍ 699രൂപയ്ക്ക് ലഭ്യമാകും. റിലയന്‍സ് ജിയോ പ്രഖ്യാപിച്ചതാണിത്. 1500രൂപയ്ക്ക് ജൂലൈ 2017ല്‍ അവതരിപ്പിച്ച ഫോണ്‍ കഴിഞ്ഞ മാസം ഒരു എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ജിയോ ഫോണ്‍ ദീവാലി 2019 ഓഫര്‍ എന്ന പേരില്‍ പുതിയ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. സ്‌പെഷല്‍ കണ്ടീഷനുകളോ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളോ ഇല്ലാതെ തന്നെ ഫോണ്‍ ലഭ്യമാകും.
ജിയോ ഫോണ്‍ ദീവാലി 2019 ഓഫര്‍ അനുസരിച്ച്, ജിയോ ഫോണ്‍ വില ഇന്ത്യയില്‍ 699രൂപയായി നിശ്ചയിച്ചിരിക്കുന്നു. ജിയോ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യുന്ന കസ്റ്റമേഴ്‌സിന് 700രൂപയുടെ ഡാറ്റ ബെനിഫിറ്റും റിലയന്‍സ് ജിയോ നല്‍കും. കൂടുതല്‍ ഡാറ്റ ലഭിക്കുന്നതിന് കസ്റ്റമേഴ്‌സ് ആദ്യ 7 റീചാര്‍ജ്ജുകള്‍ ഡാറ്റയ്ക്ക് 99രൂപ എന്ന നിരക്കില്‍ ചെയ്യേണ്ടതുണ്ട്.
ഒക്ടോബര്‍ 4മുതല്‍ പുതിയ ഓഫര്‍ ലഭ്യമാകും. കായ് ഓഎസ് ബേസ്ഡ് ജിയോ ഫോണിന് 2.4ഇഞ്ച് ഡിസ്‌പ്ലേ 1.2GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512എംബി റാം എന്നിവയുണ്ടാകും. 4ജിബി ഇന്റേണല്‍ സ്റ്റോറേജും 128ജിബി വരെ മൈക്രോ എസ്ഡി സപ്പോര്‍ട്ടും, വൈഫൈ കണക്ടിവിറ്റി, 2000എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ടാകും.
ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ടുള്ള ഫോണ്‍ 22 ഇന്ത്യന്‍ ഭാഷകള്‍ ലഭ്യമാകും. ഫേസ്ബുക്ക്, ഗൂഗിള്‍ മാപ്പ്, വാട്്‌സ് അപ്പ, യൂട്യൂബ് തുടങ്ങിയ ആപ്പുകളും ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും.