ജിയോ ഫൈബറിനെ പിടിക്കാന്‍ തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

NewsDesk
ജിയോ ഫൈബറിനെ പിടിക്കാന്‍ തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ഭാരത് ഫൈബര്‍ എന്ന പേരില്‍ റിലയന്‍സ് ജിയോയുടെ ജിഗാഫൈബറിനെ പിടിക്കാനായി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) എത്തുന്നു. പുതിയ ഹൈസ്പീഡ് ഫൈബര്‍ ടു ഹോം(FTTH) സെര്‍വീസ്, ഡൊമസ്റ്റിക് ഉപയോഗത്തിനായി 1.1രൂപ 1 ജിബിക്ക് എന്ന നിലയില്‍ 35ജിബി ഡാറ്റ നിത്യവും നല്‍കുന്നു. ബിഎസ്എന്‍എല്‍ അവരുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്ത് ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ബ്രോഡ്ബാന്റ് അപ്‌ഗ്രേഡിംഗിലൂടെ ബിഎസ്എന്‍എല്‍ നിലവിലുള്ളതിന്റെ ആറ് മടങ്ങ് കൂടുതല്‍ ഡാറ്റ നല്‍കുന്നു.


ഇടി ടെലികോം റിപ്പോര്‍ട്ട് പ്രകാരം പുതിയ ഭാരത് ഫൈബര്‍ ബുക്കിംഗ് ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആരംഭിച്ചിരിക്കുന്നു.


പുതിയ നീക്കത്തെ സംബന്ധിച്ച് ബിഎസ്എന്‍എല്‍ ബോര്‍ഡ് സിഎഫ്എ ഡയറക്ടര്‍ വിവേക് ബന്‍സാല്‍ പറഞ്ഞിരിക്കുന്നത്, ഇപ്പോള്‍ കസ്റ്റമേഴ്‌സ് സൂപ്പര്‍ഫാസ്റ്റ് ഇന്റര്‍നെറ്റ് ഡിമാന്റ് ചെയ്യുന്നു, മുമ്പത്തേതിനേക്കാളും ഇലേേക്ട്രാണിക് ഗാഡ്ജറ്റുകളും എന്റര്‍ടെയ്ന്‍മെന്റ് സൈറ്റുകളും ലഭിക്കാനായി. അതിനായി ബിഎസ്എന്‍എല്‍ ഫൈബര്‍ടുഹോം ടെക്‌നോളജി അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നു. 


മുമ്പ് പറഞ്ഞിരുന്നതുപോലെ ഭാരത് ഫൈബര്‍ സെര്‍വീസ് റിലയന്‍സ് ജിയോയുടെ ജിഗാഫൈബര്‍ സേവനത്തെ പിടിക്കാനായുള്ളതാണ്. റിലയന്‍സ് കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് അവരുടെ ബ്രോഡ്ബാന്റ് സര്‍വീസ് ജിഗാഫൈബര്‍ പ്രഖ്യാപിച്ചത്. ജിയോ 1100 സിറ്റികളിലായി 50മില്ല്യണ്‍ വീടുകളില്‍ 1ജിബിപിഎസ് സ്പീഡില്‍ നെറ്റ് എത്തിക്കും. എന്നാല്‍ ഇതുവരെയും പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടില്ല.


കഴിഞ്ഞ മാസം ബിഎസ്എന്‍എല്‍ വാര്‍ഷിക-അര്‍ധവാര്‍ഷിക ബ്രോഡ്ബാന്റ് പ്ലാന്‍ സബ്‌സ്‌ക്രൈബേഴ്‌സിനായി 25ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്തതനുസരിച്ച് ആറ് മടങ്ങ് ഡാറ്റ കൂടുതല്‍ ലഭിക്കും. 675രൂപ, 845, 999,1199, 1495,1745,2295 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ദിവസം 35ജിബി ഡാറ്റ എന്ന നിലയില്‍ റിവൈസ് ചെയ്തിരുന്നു.

BSNLs new Bharat Fiber service to take on Jio's Giga fiber

RECOMMENDED FOR YOU: