ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പ്രീപെയ്ഡ് കസ്റ്റമേഴ്‌സിനായി 99രൂപയില്‍ തുടങ്ങുന്ന രണ്ട് പുതിയ അണ്‍ലിമിറ്റഡ് പ്രീപെയ്ഡ് മൊബൈല്‍ പാക്കുകള്‍ പ്രഖ്യാപിച്ചു. മത്സരം നിറഞ്ഞ വിപണിയില്‍ പിടിച്ചു നില്‍ക്കാനായാണ് ബിഎസ്എന്‍എല്‍ 99രൂപ, 319രൂപ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് ഓഫറുകള്‍ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിനായി അവതരിപ്പിച്ചിരിക്കുന്നത്.
319രൂപയുടെ പുതിയ പ്ലാന്‍ 90ദിവസം വാലിഡിറ്റി ഉള്ളതാണ്. നാഷന്‍വൈഡ്, റോമിംഗ് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളാണ് ഓഫര്‍. ഈ ഓഫര്‍ ഡല്‍ഹി, മുംബൈ സര്‍ക്കിളുകളില്‍ ലഭ്യമല്ല. 99രൂപയുടെ പ്ലാന്‍ ഇതേ വോയ്‌സ് കോളിംഗ് ഓഫറാണുള്ളത്. 26ദിവസം മാത്രമേ വാലിഡിറ്റി ഉണ്ടാവൂ. കൂടൂതലായി ഈ പ്ലാനുകളില്‍ ഫ്രീ കോളര്‍ ട്യൂണ്‍ സെര്‍വീസ് ലഭിക്കും. ഫെബ്രുവരിയില്‍ ഇതേ രീതിയിലുള്ള പ്ലാന്‍ കല്‍ക്കട്ട സര്‍ക്കിളില്‍ മാത്രമായി ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത് രാജ്യം മുഴുവന്‍ എന്ന നിലയിലായി.
അടുത്തിടെ ബിഎസ്എന്‍എല്‍ ഒരു ഐപിഎല്‍ സ്‌പെഷല്‍ റീചാര്‍ജ്ജ് പാക്ക് 248രൂപയുടേത് പ്രഖ്യാപിച്ചിരുന്നു. 51ദിവസം വാലിഡിറ്റിയില്‍ പ്രീപെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിന് 153ജിബി ഡാറ്റ എന്നതായിരുന്നു പ്ലാന്‍. ഏപ്രില്‍ 30വരെയായിരുന്നു ഓഫറുള്ളത്. വാലിഡിറ്റി ഐപിഎല്‍ ഷെഡ്യൂളിനനുസരിച്ച് ക്രമീകരിച്ചിരുന്നു. ഈ റീചാര്‍ജ്ജ് പാക്ക് യൂസേഴ്‌സിന് ഐപിഎല്‍ മാച്ചുകള്‍ സ്ട്രീം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ഐപിഎല്‍ പ്ലാനില്‍ ദിവസം 3ജിബി എന്ന ലിമിറ്റ് ഉണ്ട്.
റിലയന്‍ ജിയോ, എയര്‍ടെല്‍ തുടങ്ങിയ ടെലികോം സെര്‍വീസുകാരോട് പിടിച്ചു നില്‍ക്കാനായി കഴിഞ്ഞ രണ്ട് മാസം നിരവധി പ്രീപെയ്ഡ് ഓഫറുകള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. 551രൂപയുടെ പ്രീപെയ്ഡ് പാക്ക്, 1.5ജിബി 4ജി ഡാറ്റ ദിവസവും(ലിമിറ്റിന് ശേഷം 80കെപിബിഎസ്).444രൂപ പാക്ക് 60ദിവസം വാലിഡിറ്റിയില്‍. 551 രൂപ പാക്കേജിലെ പോലെ ഡാറ്റ. 90ദിവസത്തേക്ക് 1ജിബി ഡാറ്റ ദിവസവും എന്ന പാക്കേജും ഉണ്ടായിരുന്നു.
28ദിവസം വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ 1ജിബി 3ജി അല്ലെങ്കില്‍ 4ജി ഡാറ്റ എന്ന പ്രീപെയ്ഡ് പാക്കേജും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു.