പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകളുമായി മത്സരിക്കാനായി ബിഎസ്എന്‍എല്‍ തിങ്കളാഴ്ച പുതിയ പ്രീ പെയ്ഡ് സ്‌കീമുകള്‍ അവതരിപ്പിച്ചു. പുതിയ സ്‌കീം പ്രകാരം 149 രൂപയ്ക്ക് ഏത് നെറ്റവര്‍ക്കിലേക്കും ലോക്കല്‍ ആന്റ് എസ് ടിഡി ദിവസവും മുപ്പത് മിനിറ്റ് ഫ്രീ വോയ്‌സ് കോള്‍ ലഭ്യമാണ്.
439 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ ഇതേ സൗകര്യം - ഫ്രീ വോയ്‌സ് കോള്‍ ഫോര്‍ 30 മിനിറ്റ്‌സ്- മൂന്നു മാസത്തേക്ക് ലഭ്യമാകും.
കൂടാതെ ഉപഭോക്താക്കള്‍ക്ക് 300 എംബി ഡാറ്റയും ഇതിനോടൊപ്പം ലഭിക്കും.മറ്റുള്ള നെറ്റ് വര്‍ക്കിലേക്കുള്ള കോളുകള്‍ ദിവസേന മുപ്പത് മിനിറ്റ് എന്നതാണ്.
ജനുവരി 24,2017 മുതല്‍ പുതിയ പ്രൊമോഷണല്‍ ഓഫര്‍ ലഭിച്ചു തുടങ്ങും. പുതിയ കസ്റ്റമേഴ്‌സിനും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അനുസരിച്ച് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്ന കസ്റ്റമേഴ്‌സിനുമാണ് ഈ പ്രീപെയ്ഡ് പ്ലാന്‍ ലഭിക്കുക.
ബിഎസ്എന്‍എല്‍ ഫ്രാഞ്ചൈസി, റീട്ടെയിലേഴ്‌സ്, കസ്റ്റമര്‍ സെര്‍വീസ് സെന്ററുകള്‍ എന്നിവ വഴി ഈ സേവനം ലഭിക്കും.
ചൊവ്വാഴ്ച പുതിയ മൂന്നു ഓഫറുകളും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 26 രൂപയുടെ താരീഫ് വൗച്ചര്‍ ഉള്‍പ്പെടെ. ഈ താരീഫ് വൗച്ചറിന് 26 മണിക്കൂര്‍ വാലിഡിറ്റി ആണുള്ളത്. ഈ സമയത്ത് എല്ലാ നെറ്റ് വര്‍ക്കിലുമുള്ള ഫോണുകളിലേക്ക് ഫ്രീ വോയ്‌സ് കോള്‍ സൗകര്യം ഉണ്ട്. ലോ്ക്കല്‍ ആന്റ് എസ്എടിഡി.
ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ പിടിഐ യോട് പറഞ്ഞതുപ്രകാരം ആദ്യത്തെ ഓഫര്‍ സ്‌പെഷല്‍ താരീഫ് വൗച്ചര്‍ അല്ലെങ്കില്‍ STV26 ആണ്്. ഇതില്‍ 26 മണിക്കൂര്‍ നേരത്തേക്ക് കസ്റ്റമര്‍ക്ക് ഫ്രീ വോയ്‌സ് കോളിംഗ് സൗകര്യം ഹോം സര്‍ക്കിളില്‍ ലഭ്യമാകും.
STV26 ജനുവരി 25 മുതല്‍ 31 വരെയാണ് ലഭ്യമാകുക.
മറ്റു രണ്ടു ഓഫറുകള്‍ മാര്‍ച്ച് 31 വരെ ലഭിക്കും.
രണ്ടാമത്തെ ഓഫര്‍ കോംബോ261 . മൂന്നാമത്തേത് കോംബോ 6801 ഇരട്ടി ടോക്ക് ടൈം ആണ് ഓഫര്‍ ചെയ്യുന്നത്.
കോംബോ2601 അനുസരിച്ച് ടെലികോം 2600 രൂപയുടെ ടോക് ടൈം മെയിന്‍ അക്കൗണ്ടിലും കൂടാതെ 1300 രൂപയുടെ ടോക് ടൈം സെക്കന്ററി അക്കൗണ്ടിലും ലഭിക്കും. സെക്കന്ററി അക്കൗണ്ടിലെ ടോക് ടൈം മൂന്നുമാസത്തേക്കാകും.മെയിന്‍ അക്കൗണ്ടിലെ ടോക് ടൈം ഉപയോഗിക്കുന്നതിന് ടൈം ലിമിറ്റ് ഒന്നും തന്നെ ഉണ്ടായിരിക്കില്ല.
കോംബോ 6801 രണ്ടാമത്തെ പ്ലാന്‍ പോലെതന്നെയാവും പ്രവര്‍ത്തിക്കുക.6800 രൂപ മെയിന്‍ അക്കൗണ്ടിലും അത്രയും തന്നെ സെക്കന്ററി അക്കൗണ്ടിലും ലഭിക്കും.
ബിഎസ്എന്‍എല്‍ അവതരിപ്പിച്ചതില്‍ ഇത്തരത്തിലുള്ള ഓഫര്‍ ആദ്യത്തേതാണ്.