രാജ്യത്തെ രണ്ടായിരത്തോളം ബ്രോഡ്ബാന്‍ഡ് മോഡങ്ങളില്‍ മാല്‍വെയര്‍ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ യൂസേഴ്‌സ് എത്രയും വേഗം പാസ് വേര്‍ഡ് മാറ്റണമെന്ന് ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു.
ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കില്‍ തകരാറുണ്ടാക്കാന്‍ ആക്രമണത്തിന് സാധിച്ചിട്ടില്ലെങ്കിലും പാസ് വേര്‍ഡ് മാറ്റുന്നത് നന്നായിരിക്കുമെന്ന് ബിഎസ്എന്‍എല്‍ പവ്യക്തമാക്കി.
ഡിഫാള്‍ട്ട് പാസ് വേര്‍ഡായ admin മാറ്റാത്ത മോഡങ്ങളിലാണ് ആക്രമണമുണ്ടായിട്ടുള്ളത്.'' പ്രശ്‌നത്തിന് അതിവേഗം പരിഹാരം കാണാന്‍ സാധിച്ചു. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ എത്രയും വേഗം പാസ് വേര്‍ഡ് മാറ്റുന്നതാണ് നല്ലത്. പാസ് വേര്‍ഡ് മാറ്റിയതിനുശേഷം ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നതിന് പേടിക്കേണ്ട കാര്യവുമില്ല-ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.
അഡ്മിന്‍ എന്നീ ഡിഫാള്‍ട്ട് പാസ് വേര്‍ഡിനു പകരം മാല്‍വെയര്‍ പുതിയ പാസ് വേര്‍ഡ് ജനറേറ്റ് ചെയ്യുന്നതിനാല്‍ ബ്രോഡ്ബാന്‍ഡ് ലോഗിന്‍ ചെയ്യാന്‍ കഴിയാതെ യൂസര്‍മാര്‍ ബുദ്ധിമുട്ടുകയായിരുന്നു.