റിലയന്‍സ് ജിയോയുമായുള്ള വാശിയേറിയ മത്സരമാണ് ഇന്ത്യന്‍ ടെലികോം വ്യവസായത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എയര്‍ടെല്‍ അവരുടെ താരീഫില്‍ വന്‍മാറ്റങ്ങള്‍ വരുത്തിയതിനുപുറമെ പുതിയ എന്‍ട്രിലെവല്‍ പാക്കേജും പ്രഖ്യാപിച്ചിരിക്കുകയാണ്. 9രൂപയുടെ പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, എസ്എംഎസ് ഡാറ്റ എന്നിവ സബ്‌സ്‌ക്രൈബേഴ്‌സിന് ലഭിക്കും.
എയര്‍ടെല്‍ 9രൂപ ഓഫറില്‍, സബ്‌സ്‌ക്രൈബേഴ്‌സിന് ഒരു ദിവസം വാലിഡിറ്റിയോടെ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ എന്നിവ ലഭ്യമാകും. ഇത് കൂടാതെ ഒരു ദിവസത്തേക്ക് 100 എസ്എംഎസ്, 100എംബി ഡാറ്റ എന്നിവയും ലഭ്യമാകും. റിലയന്‍സ് ജിയോയുടെ 19രൂപ പ്ലാനിനെ കൗണ്ടര്‍ ചെയ്യുന്നതാണ് എയര്‍ടെല്ലിന്റെ 9രൂപ പ്ലാന്‍. 19 രൂപ പ്ലാനില്‍ ജിയോ അണ്‍ലിമിറ്റഡ് കോളുകള്‍, 20 എസ്എംഎസ്, 150എംബി ഡാറ്റ എന്നിവ ലഭിക്കും. എയര്‍ടെല്ലിന്റെ 23രൂപ പ്ലാനും നിലവിലുണ്ട്. ഇതനുസരിച്ച് അണ്‍ലിമിറ്റഡ് കോളുകള്‍, 200എംബി ഡാറ്റ, 100 എസ്എംഎസ് എന്നിവ 2ദിവസം വാലിഡിറ്റിയില്‍ ലഭിക്കും.
കമ്പനിയുടെ മൊബൈല്‍ അപ്ലിക്കേഷനിലോ വെബ്‌സൈറ്റ് വഴിയോ യൂസേഴ്‌സിന് 9രൂപ പ്ലാന്‍ റീചാര്‍ജ്ജ് ചെയ്യാം. റീചാര്‍ജ്ജ് പാക്ക് കോംമ്പോ ഓഫര്‍ സെക്ഷനില്‍ ആണുള്ളത്. ലിമിറ്റഡ് യൂസിനായി ഒരു ദിവസത്തേക്ക് മാത്രം റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഈ പാക്ക് സൗകര്യപ്രദമാകുക.
എയര്‍ടെല്ലിന്റെ മറ്റു പാക്കേജുകള്‍
സബ്‌സ്‌ക്രൈബേഴ്‌സിനായി എയര്‍ടെല്‍ അവരുടെ 93രൂപ പാക്കേജ് റിവൈസ് ചെയ്തിരുന്നു. റിവൈസ്ഡ് പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് ലോകല്‍ ആന്റ് എസ്ടിഡി കോളുകള്‍, ഫ്രീ കോള്‍ ഓണ്‍ റോമിംഗ്, 100എസ്എംഎസ് ദിവസവും 1ജിബി 4ജി/3ജി ഡാറ്റ 28ദിവസ വാലിഡിറ്റിയില്‍ ലഭിക്കും. അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് ദിവസം 250മിനിറ്റ് എന്ന ലിമിറ്റേഷനുണ്ട്. ആഴ്ചയില്‍ 1000 മിനിറ്റ്.
കൂടാതെ എയര്‍ടെല്‍ 149രൂപയുടെ പ്രീപെയ്ഡ് പാക്കും റിവൈസ് ചെയ്തിട്ടുണ്ട്. 1ജിബി 3ജി/4ജി ഡാറ്റ ദിവസവും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 100എസ്എംഎസ് നിത്യേന എന്നിങ്ങനെയാണ് ഓഫറുകള്‍. 28ദിവസമാണ് പാക്ക് വാലിഡിറ്റി.