എയര്‍ടെല്‍ അവരുടെ പ്രീപെയ്ഡ് പാക്കിലേക്ക് പുതിയതായി ഒരെണ്ണം കൂടി ചേര്‍ത്തിരിക്കുന്നു. പുതിയ റീചാര്‍ജ്ജ് പാക്ക് 181രൂപയുടേതാണ്. ദിവസം 3ജിബി ഡാറ്റ് 2ജി/3ജി/4ജി ആയി ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍(എസ്ടിഡി, ലോക്കല്‍,റോമിംഗ്),100 എസ്എംഎസ് മെസേജുകള്‍ ദിവസവും, 14ദിവസം വാലിഡിറ്റിയില്‍ ലഭ്യമാകും പുതിയ പാക്കേജില്‍. മൊത്തം 42ജിബി ഡാറ്റ, അതായത് ഒരു ജിബി 4.3രൂപയ്ക്ക് ലഭിക്കും. വിപണിയിലെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്്ഡ് പ്ലാനായിരിക്കുമിത്. യാതൊരു ലിമിറ്റുമില്ലാതെ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ഓഫറാണ് ഈ പ്ലാന്‍ നല്‍കുന്നത്. എന്നാല്‍ ചില സര്‍ക്കിളുകളില്‍ മാത്രമായിരിക്കും ഈ പ്ലാന്‍ ലഭ്യമാകുക.
ദിവസം 3ജിബി ഡാറ്റ നല്‍കുന്ന വേറെ പ്ലാന്‍ ഇന്ത്യന്‍ വിപണിയില്ല. എന്നാല്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന പ്ലാന്‍ ജിയോയുടെ 198രൂപ പ്ലാന്‍ ആണ്. 2ജിബി 4ജി ഡാറ്റയാണ് ദിവസവും ജിയോ നല്‍കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 100എസ്എംഎസ് ദിവസവും ജിയോ ആപ്പുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യം എന്നിവയാണ് ജിയോ നല്‍കുന്നത്. 28ദിവസമാണ് വാലിഡിറ്റി. 56ജിബി മൊത്തം ഡാറ്റ ബെനിഫിറ്റ് ലഭിക്കും.181 രൂപയുടെ എയര്‍ടെല്‍ പ്ലാനിനേക്കാള്‍ കൂടുതലാവുമിത്. 199 രൂപയ്്ക് വൊഡാഫോണും ഇത്തരത്തിലൊരു പ്ലാന്‍ നല്‍കുന്നുണ്ട്. 28ദിവസം വാലിഡിറ്റി. അണ്‍ലിമിറ്റഡ് കോളുകള്‍, 100എസ്എംഎസ് ദിവസവും, 1.4ജിബി ഡാറ്റ മാത്രമേ ഉള്ളൂ ദിവസത്തില്‍.
കഴിഞ്ഞ മാസം അവസാനം, എയര്‍ടെല്‍ 195രൂപയുടെ ഒരു പ്ലാന്‍ പ്രഖ്യാപിച്ചിരുന്നു. 1.25ജിബി 2G/3G/4G ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, എസ്എംഎസ് സൗജന്യമില്ല. 28ദിവസമായിരുന്നു വാലിഡിറ്റി. എന്നാല്‍ ഈ പാക്കേജ് പ്രത്യേകം സര്‍ക്കിളുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ.