ജിയോയുടെ 98രൂപയുടെ പ്ലാനിന് പകരമായി എയര്‍ടെല്‍ നല്‍കിവന്നിരുന്ന 99രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു.പുതുക്കിയ പ്ലാനില്‍ 99രൂപയ്ക്ക് രണ്ട് ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസേന 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. നേരത്തെ 1 ജിബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്.
ജിയോയുടെ 98രൂപ പ്ലാനിലും രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, 300 എസ്എംഎസ് തുടങ്ങിയ ഓഫറുകളുമുണ്ട്. 28ദിവസമാണ് വാലിഡിറ്റി.
എസ്എംഎസുകള്‍ അധികം ലഭിക്കുക എയര്‍ടെല്‍ പ്ലാനിലാണ് ദിവസവും 100എസ്എംഎസ് എന്ന രീതിയില്‍ 28ദിവസത്തേക്ക് 2800എസ്എംഎസ് ലഭിക്കും. ജിയോയില്‍ ആകെ 300എസ്എംഎസ് മാത്രമേ ഉള്ളൂ.ഡാറ്റയ്ക്ക് പ്രതിദിനം എന്ന രീതിയില്‍ ലിമിറ്റേഷന്‍ ഇല്ല.
എയര്‍ടെല്‍ 149രൂപ, 399രൂപ പ്ലാനുകളില്‍ അധിക ഡാറ്റ നല്‍കിയതിനെ തുടര്‍ന്നാണ് ജിയോ എല്ലാ പ്രീപെയ്ഡ് പ്ലാനുകള്‍ക്കും ദിവസേന 1.5ഡാറ്റയാക്കി മാറ്റിയത്.