ഹൈസ്പീഡ് ഡാറ്റ ഏറ്റവു കുറഞ്ഞ നിരക്കില്‍ നല്‍കാനായി മത്സരിച്ചുകൊണ്ടിരിക്കുകയാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍. മത്സരത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് റിലയന്‍സ് ജിയോയും എയര്‍ടെല്ലും. അവരോട് മത്സരിക്കാനായി വൊഡാഫോണും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുമായി പുതിയ രണ്ട് പ്രീപെയ്ഡ് പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
28ദിവസം വാലിഡിറ്റിയിലുള്ളതാണ് പാക്കേജുകള്‍. വൊഡാഫോള്‍ സൂപ്പര്‍പ്ലാനിന്റെ ഭാഗമായി 158രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍(250മിനിറ്റ്/ദിവസം , 1000മിനിറ്റ് / ആഴ്ച), 1ജിബി 4ജി/ 3ജി ഡാറ്റ ദിവസവും 28 ദിവസത്തേക്ക് ലഭിക്കും.151രൂപയുടേതാണ് രണ്ടാമത്തെ പ്ലാന്‍. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ 28ദിവസം 1ജിബി 4ജി/3ജി ഡാറ്റ ദിവസവും 28ദിവസം എന്നതാണ് ഓഫര്‍. കേരള സര്‍ക്കിളില്‍ മാത്രമായിരിക്കും രണ്ട് പ്ലാനുകളും ലഭിക്കുക.
റിലയന്‍സ് ജിയോയുടെ 149രൂപ പാക്കിന് പകരമായാണഅ 158രൂപയുടെ പാക്കേജ്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 100 എസ്എംഎസ് മെസേജുകള്‍ ദിവസം, 1.5ജിബി ഡാറ്റ ദിവസവും 28ദിവസത്തേക്ക് ആണ് ജിയോയില്‍ ലഭ്യമാകുക. എയര്‍ടെല്ലിന്റെ സമാനമായ പ്ലാന്‍ 169രൂപയുടേതാണ്.
ദില്ലി എന്‍സിആര്‍, മുംബൈ സര്‍ക്കിളുകള്‍ക്കായി താരീഫ് പാക്കുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൊഡാഫോണിന്റെ 198രൂപയുടെ പ്രീപേയ്ഡ് പാക്ക് എല്ലാ സര്‍ക്കിളുകളിലും ലഭ്യമാകും. അണ്‍ലിമിറ്റജ് വോയ്‌സ് കോളുകള്‍, 100എസ്എംഎസ് പെര്‍ ഡേ, 1.4ജിബി 3ജി/ 4ജി ഡാറ്റ ദിവസവും 28ദിവസം വാലിഡിറ്റിയില്‍ ലഭ്യമാകും ഈ പ്ലാന്‍ അനുസരിച്ച്.
എയര്‍ടെല്ലിന്റെ 93രൂപയുടെ പ്രീപെയ്ഡ് പാക്കിന് സമാനമാണ് 151രൂപയുടെ പാക്ക്. എയര്‍ടെല്‍ അടുത്തിടെയാണ് പ്ലാന്‍ അപഗ്രേഡ് ചെയ്തത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 100 എസ്എംഎസ് ദിവസവും 1ജിബി ഡാറ്റ ദിവസം എന്നിങ്ങനെ 28ദിവസം വാലിഡിറ്റിയില്‍ എന്നതാണ് ഓഫര്‍. 14ദിവസം വാലിഡിറ്റിയില്‍ ഐഡിയ സെല്ലുലാറിന്റെ 109രൂപ പാക്കും ഉണ്ട്.