കേരളത്തില്‍ രാമായണമാസം ആയി കണക്കാക്കുന്നത് മലയാളമാസം കര്‍ക്കിടകത്തെയാണ് (ജൂലൈ - ആഗസ്റ്റ്). കര്‍ക്കിടകത്തിലെ ഓരോ ദിവസവും വീടുകളില്‍ രാമായണപാരായണം നടത്തുന്നു. വിഷ്ണു ക്ഷേത്രത്തിലും ഹൈന്ദവസംഘടനകളും മറ്റും രാമായണപാരായണം സംഘടിപ്പിക്കാറുണ്ട് ഈ മാസത്തില്‍. 2018ല്‍ ജൂലൈ 17ന് രാമായണമാസം ആരംഭിക്കുന്നു. ആഗസ്റ്റ് 16വരെയാണ് കര്‍ക്കിടകം. കര്‍ക്കിടകത്തിലെ ആദ്യദിവസം ആരംഭിക്കുന്ന രാമായണപാരായണം അവസാനനാള്‍ വരെ തുടരും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഗ്രാമീണര്‍ക്കിടയില്‍ കര്‍ക്കിടകമെന്നാല്‍ പേടിപ്പെടുത്തുന്ന മഴക്കാലമായിരുന്നു. ആരോഗ്യത്തേയും സമ്പത്തിനേയും മറ്റും അതികഠിനമായി ബാധിക്കുന്ന മഴക്കാലം. പണ്ട് കര്‍ക്കിടകമാസത്തില്‍ പ്രധാനപ്പെട്ട ചടങ്ങുകളൊന്നും ന്ടത്താറില്ലായിരുന്നു. കല്യാണം പോലുള്ള ആഘോഷങ്ങള്‍.
എന്തുകൊണ്ടാണ് കര്‍ക്കിടകത്തില്‍ രാമായണം വായിക്കുന്നത്.
പ്രകൃതിയുടെ നെഗറ്റീവ് എനര്‍ജിയെ നേരിടാനായും കുടുംബത്തിന്റെ ആയുരാരോഗ്യം കാത്തുസൂക്ഷിക്കാനും നമ്മുടെ പൂര്‍വ്വികര്‍ ആരംഭിച്ച ഒരു ആചാരമാണ് ദിവസവും വീടുകളില്‍ രാമായണം വായിക്കുക എന്നത്. രാമായണം കര്‍ക്കിടകത്തില്‍ വായിക്കുന്നത് സമ്പത്തും ഭാഗ്യവും കുടുംബത്തിന് വരുത്തുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു.മണ്‍സൂണിന്റെ വിവിധ പ്രയാസങ്ങളെ നേരിടാനുള്ള മാനസിക കരുത്തും ഇത്തരം വായന നമുക്കു തരുന്നു.
കര്‍ക്കിടകം മലയാളകലണ്ടറിലെ അവസാനമാസമാണ്. കേരളത്തിലെ ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചായിരുന്നു മുമ്പ് കഴിഞ്ഞിരുന്നത്. മണ്‍സൂണ്‍ അതിന്റെ പാരമ്യത്തിലെത്തുന്നതും കര്‍ക്കിടകത്തിലാണ്. സൂര്യകിരണങ്ങള്‍ക്ക് ഇടമുറിയാത്ത് മഴ കാരണം ശക്തി വളരെ കുറവായതിനാല്‍ അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ ഏറുകയും ചെയ്യുന്നു ഈ മാസത്തില്‍. ദാരിദ്ര്യത്തിന്റെ മാസമായിരുന്നു കര്‍ക്കിടകം മിക്കവര്‍ക്കും. ദാരിദ്ര്യത്തെ തോല്‍പ്പിക്കാനും രാമായണം സഹായിച്ചിരുന്നു. പഞ്ഞകര്‍ക്കിടകം എന്നും ഈ മാസത്തെ വിളിച്ചിരുന്നു.
രാമായണം ഒരു മതപ്രസംഗമല്ല, അവതാരപുരുഷന്റെ മനുഷ്യജന്മത്തിലെ കാര്യങ്ങളാണ് ഇതിലുള്ളത്. രാമന്‍ തന്റെ ജീവിതം കൊണ്ട് കാണിച്ചുതന്നിരിക്കുന്നത് ധര്‍മ്മത്തെ കാത്തുസൂക്ഷിച്ചുകൊണ്ട് എങ്ങനെ കുടുംബസ്ഥനായി ജീവിക്കാമെന്നാണ്. ധര്‍മ്മത്തെ മുറുകെപിടിച്ചാണ് രാമന്‍ തന്റെ കര്‍മ്മങ്ങളും കടമകളും നിറവേറ്റിയത്.
എല്ലാ കുടംബത്തിലും കുടുംബബന്ധങ്ങള്‍ എങ്ങനെയായിരിക്കണം, എന്താണ് നല്ല കാര്യമെന്നും,കുടുംബത്തിന്റെ നന്മയ്ക്കായി നമ്മുടെ ഇഷ്ടങ്ങളെ മാറ്റിനിര്‍ത്തേണ്ടത്.സഹോദരബന്ധം എങ്ങനെയാവണം, ഭാര്യയുടെ സ്‌നേഹം, ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയിലുള്ള പരസ്പര സ്‌നേഹവും വിശ്വാസവും ബഹുമാനവും എല്ലാമാണ് രാമായണം നമ്മെ പഠിപ്പിക്കുന്നത്.
രാമായണമാസത്തിലെ ആചാരങ്ങള്‍
പ്രശസ്തമായ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ എഴുതിയത് ആണ് കേരളത്തില്‍ മിക്കവരും രാമായണവായനയ്ക്കായി തിരഞ്ഞെടുക്കുന്നത്.സന്ധ്യയ്ക്ക് നിലവിളക്ക് തെളിയിച്ച ശേഷം അതിനുമുമ്പിലിരുന്നാണ് രാമായണം വായിക്കുക. കര്‍ക്കിടകത്തിലെ അമാവാസി പൂര്‍വ്വികര്‍ക്കായി സമര്‍പ്പിക്കുന്നു. അന്നേ ദിവസം ബലിതര്‍പ്പണം നടത്തുകയും മ്റ്റും ചെയ്യും.രാമായണ മാസത്തിലാണ് രാമന്റേയും സഹോദരങ്ങളുടേയും ക്ഷേത്രദര്‍ശനം നടത്തുന്നത്.നാലമ്പല ദര്‍ശനം എന്നാണ് ഇതിന് പറയുക.കോട്ടയം,തൃശ്ശൂര്‍ ജില്ലകളിലായാണ് ഈ ക്ഷേത്രങ്ങള്‍.
രാമായണം വായിക്കേണ്ടത് എങ്ങനെ?
സൂര്യന്‍ ഉത്തരായനത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് പ്രവേശിക്കുന്ന പുണ്യമുഹൂര്‍ത്തമാണ് കര്‍ക്കിടകസംക്രമം.സൂര്യന്‍ ഒരു രാശിയില്‍ നിന്നും മറ്റൊന്നിലേക്ക് കടക്കുന്നസമയമാണ് സംക്രമം.മിഥുനമാസത്തിലെ അവസാനദിനമാണ് കര്‍ക്കിടകസംക്രമം.
നെഗറ്റീവ് എനര്‍ജിയെ കളയുന്നതിന്റെ ഭാഗമായി സംക്രമദിനത്തില്‍ വീടും പരിസരവും ശുചിയാക്കി ചാണകം തളിക്കുന്നു.ചേട്ടാഭഗവതിയെ പുറത്താക്കുകയാണ് ലക്ഷ്യം.സന്ധ്യയ്ക്ക് മുമ്പായി തന്നെ ഗൃഹനാഥ ചേട്ടാ ഭഗവതി പുറത്ത്, ശ്രീ ഭഗവതി അകത്ത് എന്ന് പറഞ്ഞ് വീടിന് ചുറ്റും ചാണകം തളി്ക്കും.അതിന് ശേഷം കുളിച്ച് ശുദ്ധിയായി സന്ധ്യാദീപം തെളിയിക്കുന്നു. സംക്രമദിനത്തില്‍ സന്ധ്യയ്ക്ക് ദീപം തെളിയിക്കുമ്പോള്‍ അതിനൊപ്പം അഷ്ടമംഗല്യവും വയ്ക്കും. ഭഗവതിയെ വീട്ടിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്.
കര്‍ക്കിടകം ഒന്നാംതീയ്യതി കുളികഴിഞ്ഞ് അഷ്ടമംഗല്യമൊരുക്കി വച്ച് ദീപം തെളിയിക്കുക.തുടര്‍ന്ന ഗണപതിയെ തൊട്ടുവണങ്ങിയ ശേഷം രാമായണത്തില്‍ തൊട്ടുതൊഴുതു പാരായണം ആരംഭിക്കാം.
രാവിലെ കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നാണ് രാമായണം വായിക്കേണ്ടത്.വൈകീട്ട് പടിഞ്ഞാറു ഭാഗത്തേക്കോ വടക്കോട്ടോ ആണ് തിരിഞ്ഞിരിക്കേണ്ടത്.മറ്റു സമയങ്ങളില്‍ വടക്കോട്ടു മാത്രമേ ഇരിക്കാവൂ.ചമ്രം പടിഞ്ഞ് നിലത്തിരുന്നാണ് വായിക്കേണ്ടത്.
എത്ര പേജ് വായിക്കണം എന്നതിന് നിയമമൊന്നുമില്ല. യുദ്ധം, ദുഃഖം,മരണം തുടങ്ങിയ നെഗറ്റീവ് വികാരങ്ങളുള്ള വരികള്‍ക്കിടയില്‍ വായന നിര്‍ത്തരുത്.മംഗളപരമായ രണ്ട് വരികള്‍ വായിച്ച് നിര്‍ത്തണം.
രാമായണം വായിക്കാന്‍ തുടങ്ങിയാല്‍ എല്ലാദിവസവും വായിക്കണം.ദിവസവും ഒരാള്‍ തന്നെ വായിക്കണമെന്നില്ല. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും വായിക്കാവുന്നതാണ്.
ഉത്തരരാമായണം വായിക്കരുത്.ശ്രീരാമജനനം മുതല്‍ കിരീടധാരണം വരെയേ വായിക്കാവൂ.ബാലകാണ്ഡത്തിലെ ശ്രീ രാമ രാമ... എന്നു തുടങ്ങുന്ന പതിനാലു വരികള്‍ ദിനവും വായിക്കണം.കര്‍ക്കിടകത്തിലെ ഒരു ദിനം അന്നദാനം നടത്തുന്നത് വളരെ നല്ലതാണ്.
എന്തുകൊണ്ടാണ് രാമായണം വായിക്കുന്ന ചടങ്ങിനെക്കാള്‍ വായിക്കുന്ന ഭാവം പ്രധാനമാകുന്നത്.
രാമായണം വായിക്കുന്ന രീതി എന്നതിനല്ല അതിന്റെ ഭാവത്തിനാണ് പ്രാധാന്യം. വായന ഗ്രന്ഥത്തില്‍ മുഴുകിയാവുന്നത് നമ്മുടെ മനസ്സിനെ പൂര്‍ണ്ണമായും ശുദ്ധമാക്കുന്നു.
വാല്മീകി മഹര്‍ഷി രാമയണം രചിച്ചത് കര്‍ക്കിടകത്തിലാണെന്നും ഒരു വിശ്വാസമുണ്ട്. അഞ്ചാമത്തെ കാണ്ഡമായ സുന്ദരകാണ്ഡം ഹനുമാന്റെ കഥപറയുന്നത്, ഈ മാസത്തില്‍ വായിക്കും.
രാമായണം വായിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ഒരു പലക സമീപത്ത് വയ്ക്കും. രാമായണം വായിക്കുമ്പോള്‍ ഹനുമാന്‍ അടുത്തുണ്ടാവും എന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.