കൃഷ്ണജന്മാഷ്ടമി - കൃഷ്ണാഷ്ടമി, ജന്മാഷ്ടമി, ഗോകുലാഷ്ടമി എന്നെല്ലാം അറിയപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനാഘോഷമാണ് കൃഷ്ണാഷ്ടമിയായി ആഘോഷിക്കുന്നത്. ഗീതാഗോവിന്ദത്തില്‍ കൃഷ്ണനെ സുപ്രീംഗോഡ് ആയി അവതരിപ്പിച്ചിരിക്കുന്നു. എല്ലാ അവതാരങ്ങളുടേയും ഉറവിടം.
ശ്രാവണമാസത്തിലെ (മലയാളകലണ്ടറില്‍ ചിങ്ങം) കൃഷ്ണപക്ഷത്തിലെ 8ാമത്തെ ദിനമാണ് (അഷ്ടമി) ജന്മാഷ്ടമി. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഗസ്ത് അല്ലെങ്കില്‍ സെപ്തംബര്‍ മാസം . എട്ട് എന്ന ദിനത്തിനും കൃഷ്‌ണൈതീഹ്യത്തില്‍ പ്രാാധാന്യമുണ്ട്. അമ്മ ദേവകിയുടെ എട്ടാമത്തെ പുത്രനായാണ് കൃഷ്ണന്‍ ജനിച്ചത്.
ഹിന്ദുയിസത്തിലെ വൈഷ്ണവിസത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ദിനമാണിത്. കൃഷ്ണന്റെ ജനനവും വളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള നൃത്തങ്ങളും പ്രച്ഛന്നവേഷങ്ങളുമെല്ലാം ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.
മഹാഭാരതത്തിലും പുരാണങ്ങളിലും ഭാഗവത പുരാണത്തിലും കൃഷ്ണന്റെ ജീവിതം പ്രതിപാദിച്ചിരിക്കുന്നു. ദേവകിയുടേയും വസുദേവരുടേയും എട്ടാമത്തെ പുത്രനായാണ് കൃഷ്ണന്‍ ജനിച്ചിരിക്കുന്നത്. രാസലീല അല്ലെങ്കില്‍ കൃഷ്ണ ലീല എന്ന നൃത്തനാടകം പല ഉത്തരേന്ത്യന്‍ കമ്മ്യൂണിറ്റികളിലും ഈ ദിനത്തില്‍ അവതരിപ്പിക്കും. മധുര ഭാഗത്തും മണിപ്പൂര്‍, രാജസ്ഥാന്‍ , ആസാം ഗുജറാത്ത് ഭാഗങ്ങളിലും ജന്മാഷ്ടമി വളരെ വിപുലമായി ആഘോഷിക്കുന്നു. ജനങ്ങള്‍ വീടും പരിസരവും പൂക്കളാലും ദീപലങ്കാരങ്ങളാലും മോടിപിടിപ്പിക്കും. എല്ലായിടവും ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മുഖരിതമാകും. ഉറിയടി പോലുള്ള ചടങ്ങുകളും സംഘടിപ്പിക്കുന്നു.
അര്‍ധരാത്രിയില്‍ കൃഷ്ണന്റെ ജന്മസമയത്തിന് ശേഷം കൃഷ്ണന്റെ കുഞ്ഞ് വിഗ്രഹങ്ങള്‍ കുളിപ്പിച്ച് മഞ്ഞപ്പട്ടുടുപ്പിച്ച് തൊട്ടിലില്‍ കിടത്തുന്നു. ഭക്തര്‍ വ്രതമെടുത്ത് പായസവും മധുരവുമെല്ലാം നല്‍കുന്നു. അടുക്കളയിലും വീട്ടിന്റെ മുന്‍ഭാഗത്തുമെല്ലാം കുഞ്ഞിക്കാലുകള്‍ വരച്ചുവയ്്ക്കും. വീട്ടിലേക്ക ്‌നടന്നുവരുന്ന രീതിയിലാണ് വരയ്ക്കുക. കൃഷ്ണന്‍ വീ്ട്ടിലേക്ക ്‌നടന്നുവരുന്നുവെന്ന സങ്കല്പം.
ഉഡുപ്പിയിലെ കൃഷ്ണ ക്ഷേത്രവും. കേരളത്തിലെ ഗുരുവായൂരും വിഷ്ണുവിനെ കൃഷ്ണനായി ആരാധിക്കുന്നു. കേരളത്തില്‍ മലയാളം കലണ്ടര്‍ പ്രകാരമാണ് കൃഷ്ണാഷ്ടമി ആേേഘാഷം നടക്കാറുള്ളത്. ഇത്തവണ രണ്ട് ദിനവും ഒന്നായി വരുന്നു.