മലയാളികൾക്ക് ഓണസമ്മാനമായി ബാംഗ്ളൂർ ആശ്രമത്തിൽ  ആർട് ഓഫ് ലിവിംഗ് ഉന്നത പഠന പരിശീലന പദ്ധതി

NewsDesk
മലയാളികൾക്ക് ഓണസമ്മാനമായി ബാംഗ്ളൂർ ആശ്രമത്തിൽ  ആർട് ഓഫ് ലിവിംഗ് ഉന്നത പഠന പരിശീലന പദ്ധതി

 ആഗസ്‌ത്‌ 24 മുതൽ 27 വരെ നീളുന്ന ഈ വിദഗ്ദ്ധ പരിശീലനത്തിൽ അഥവാ ''മൗനത്തിന്റെ ആഘോഷം '' പദ്ധതിയുടെ  നിയന്ത്രണത്തിനായി  സീനിയർ അഡ്വാൻസ്‌ഡ് മെഡിറ്റേഷൻ കോഴ്‌സ് പരിശീലക പ്രമുഖനും മലയാളിയുമായ രാജേന്ദ്രപ്രസാദ്‌ജിയും സംഘവും ബാംഗളൂരിലെത്തും .


ജ്ഞാനം .ധ്യാനം ,ഭക്തി ,യോഗ , പ്രാണായാമം ,സംഗീതം , നൃത്തം , സുദർശനക്രിയ തുടങ്ങിയ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന ഈ പ്രത്യേക പരിശീലനത്തിൽ നേരത്തെ ആർട് ഓഫ് ലിവിങ് ഹാപ്പിനസ്സ് പ്രോഗ്രാം ,ലിവിംഗ്‌വെൽ ,YLTP  , യെസ് പ്ളസ്  തുടങ്ങിയവ  ഏതെങ്കിലും പരിശീലനങ്ങൾ പൂർത്തിയായവർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.


ആർട് ഓഫ്‌ ലിവിംഗ് യുവനേതൃത്വ പരിശീലനം പൂർത്തിയാക്കിയ മലയാളി യുവതീയുവാക്കൾക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കുന്നതാണ്  .


ശ്രീശ്രീ രവിശങ്കർജിയുടെനിയന്ത്രണത്തിൽ ആശ്രമത്തിൽ നടക്കുന്ന  ദേവീപൂജ,രുദ്രാഭിഷേകം ,സുദർശനഹോമം,ഓണസദ്യ ,ഓണാഘോഷപരിപാടികൾ തുടങ്ങിയവകളിൽ പങ്കെടുക്കാനുള്ള അപൂർവ്വാവസരവും ഈ ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്ന മലയാളികൾക്ക് ലഭിക്കുന്നതാണ് . 
 പങ്കെടുക്കുന്നവർക്ക് നാല് ദിവസങ്ങളിലും  താമസം ഭക്ഷണംതുടങ്ങിയവ സൗജന്യമായിരിക്കും . 


 ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാ ജില്ലകളിലുമുള്ള മലയാളികൾ  നിബന്ധനകൾക്ക് വിധേയമായി മുൻകൂട്ടി രജിസ്റ്റർ ചെയ്‌തുകൊണ്ട്  എത്രയും വേഗം പ്രവേശനം ഉറപ്പാക്കേണ്ടതാണെന്ന് ആർട് ഓഫ് ലിവിംഗ് സ്‌റ്റേറ്റ് മീഡിയ കോർഡിനേറ്റർ ദിവാകരൻ ചോമ്പാല വാർത്താക്കുറിപ്പിൽ അറിയിക്കുന്നു. 


രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9562919182 ,9447274490   ഓൺലൈൻ രജിട്രേഷൻ https://aolic.org /onam part 2

onam celebrations at sri sri ravi shankars bangalore asramam

RECOMMENDED FOR YOU:

no relative items