കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് , തെലുങ്കാന തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹിന്ദുകലണ്ടര്‍ അനുസരിച്ചുള്ള ന്യൂ ഇയര്‍ ദിവസമാണ് ഉഗാദി. ഹിന്ദു ലൂണാര്‍ കലണ്ടറിലെ ചൈത്രമാസത്തിലെ ആദ്യ ദിവസമാണ് ഉഗാദി ആഘോഷിക്കുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസത്തിലായാണ് സാധാരണ വരാറ്.
ഉഗാദി എന്ന വാക്ക് രണ്ട് വാക്കുകളില്‍ നിന്നും വന്നതാണ്. യുഗാ എന്നാല്‍ കാലം ആദി എന്നാല്‍ തുടക്കം. യൂഗാദി എന്നാല്‍ കലിയുഗം. അതായത് ശ്രീകൃഷ്ണാവതാരം അവസാനിച്ച കാലം മുതല്‍ക്കുള്ളത്. കലിയുഗാരംഭത്തെ കുറിച്ച് മഹാമുനി വേദവ്യാസന്‍ വിവരിച്ചതനുസരിച്ച് ശ്രീകൃഷ്ണാവതാരം ഭൂമിയില്‍ ഇല്ലാതായ നിമിഷം മുതല്‍ കലിയുഗം ആരംഭിച്ചുവെന്നാണ്.
12ാം നൂറ്റാണ്ടുമുതല്‍ക്കാണ് യുഗാദി ആഘോഷം തുടങ്ങിയതെന്നാണ് അറിവ്. അമാവാസി കഴിഞ്ഞ് സൂര്യകിരണം ഭൂമിയില്‍ പതിക്കുന്ന നിമിഷം മുതല്‍ ആണ് യുഗാദി തുടങ്ങുന്നത്. ഇന്ത്യയില്‍ സൂര്യോദയത്തിന് ശേഷമാണ് പകല്‍ എന്നതിനാല്‍ അധികം ആളുകളും അടുത്ത ദിവസം ആണ് യുഗാദി ആഘോഷിക്കുക പതിവ്.
യുഗാദി ദിവസം രാവിലെ ഭംഗിയുള്ള രംഗോലികള്‍ ഒരുക്കും. വാതിലുകളില്‍ മാവില കൊണ്ടു തോരണങ്ങള്‍ തൂക്കുകയും ചെയ്യും. പുതി.യ വസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങുകയോ നല്‍കുകയോ ചെയ്യുക, പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുക, എണ്ണയിട്ട് കുളിക്കുക, പ്രത്യേക ആഹാരപദാര്‍ത്ഥമായ പച്ചടിയും ഉഗാദി ആഘോഷത്തിന്റെ ഭാഗമാണ്. പച്ചടി എല്ലാവിധ രുചികളും അടങ്ങിയതാണ്. മധുരം, കയ്പ്, പുളിപ്പ്, ഉപ്പ് എല്ലാം. തെലുഗ് കന്നഡ പാരമ്പര്യമനുസരിച്ച് അടുത്ത വര്‍ഷം എല്ലാ തരത്തിലുള്ള അനുഭവങ്ങള്‍ നിറഞ്ഞാതെണെന്നുള്ള ഒരു പ്രതീകമാണിത്.
മഹാരാഷ്ട്രയില്‍ ഗുദി പത്വ എന്നപേരിലാണ് ഉഗാദി ആഘോഷിക്കുന്നത്. കര്‍ണ്ണാടകയില്‍ യുഗാദി എന്ന പേരിലും.തെലുങ്കാനയിലും ആന്ധ്രപ്രദേശിലും ഉഗാദിയാണ്.
ഉഗാദി ആഘോഷം ഒരാഴ്ച മുമ്പെ തുടങ്ങും. വീടും പരിസരവും വൃത്തിയാക്കലാണ് ആദ്യം. മാവിലയും തേങ്ങയും പ്രധാനമാണ് ആഘോഷത്തിന്. ഒബട്ടു എന്ന പലഹാരമാണ് ഉഗാദി സ്‌പെഷലായി ആന്ധ്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ഉണ്ടാക്കുന്നത്. ഉഗാദി പച്ചടിയോടൊപ്പം ഈ ആഹാരം കഴിക്കും.
2018ല്‍ മാര്‍ച്ച് 18നാണ് യുഗാദി ആഘോഷം വരുന്നത്.കന്നഡയില്‍ യുഗാദി ഗ്രീറ്റിംഗ് യുഗാദി ഹബ്ബദ ശുഭാശഗളു(greetings for the festival of Yugadi) എന്നാണ്.