കണ്ണാടി വീട്ടില്‍ എവിടെ വച്ചിരിക്കുന്നു എന്നത് വളരെ പ്രധാനമായ ഒരു കാര്യമാണ്. വീടിനകത്ത് ഊര്‍ജ്ജം നിലനിര്‍ത്താനും ഇല്ലാതാക്കാനും കണ്ണാടികള്‍ക്ക് കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി കടന്നുവരുന്നത് കണ്ണാടികള്‍ എവിടെ വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. വീടുകളില്‍ എവിടെയൊക്കെ കണ്ണാടി വയ്ക്കാം എന്ന് നോക്കാം.
ഒരിക്കലും കിടക്ക പ്രതിഫലമായി വരുന്ന രീതിയില്‍ കണ്ണാടി വയ്ക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിക്കും രോഗങ്ങള്‍ക്കും കാരണമാവും. വീടിന്റെ പ്രധാന വാതില്‍ പ്രതിഫലിക്കുന്ന രീതിയിലും കണ്ണാടി വയ്ക്കരരുത്. നെഗറ്റീവ് എനര്‍ജിക്ക് കാരണമായേക്കാവുന്ന വസ്തുക്കള്‍ക്കും മറ്റും അഭിമുഖമായി കണ്ണാടി വയ്ക്കുക. ഇതിലൂടെ വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാം.
കണ്ണാടി വച്ചിരിക്കുന്ന ഭാഗം ഇരുട്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് നെഗറ്റീവ് ഊര്‍ജ്ജം വരാന്‍ കാരണമാകും. ടോയ്‌ലറ്റ് വാതിലിന് വിപരീതദിശയില്‍ വേണം കണ്ണാടി വയ്ക്കാന്‍. കുട്ടികളുടെ പഠനമുറിയില്‍ കണ്ണാടി വയ്ക്കുന്നത് അവരുടെ ഏകാഗ്രത നഷ്ടമാക്കും.കണ്ണാടികള്‍ പരസ്പരം അഭിമുഖമായും വയ്ക്കരരുത്. ഗോവണിപ്പടികള്‍ക്കഭിമുഖമായും കണ്ണാടി വയ്ക്കുന്നതും നല്ലതല്ല.കുളിമുറിയില്‍ കണ്ണാടി വടക്ക് വശത്തോ കിഴക്ക് വശത്തോ വയ്ക്കാന്‍ ശ്രദ്ധിക്കുക.