കാല്‍വിരലില്‍ മോതിരമിടുന്നതിന്റെ കാരണം

NewsDesk
കാല്‍വിരലില്‍ മോതിരമിടുന്നതിന്റെ കാരണം

കാലില്‍ കൊലുസും വിരലുകളിലെ മിഞ്ചിയും പെണ്ണിന്റെ അഴക് കൂട്ടുന്നു. കേരളത്തില്‍ പരമ്പരാഗതമായി ചിലർ മാത്രമാണ് പണ്ടൊക്കെ മിഞ്ചി അണിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് മിഞ്ചിയും ഫാഷനബിളായി മാറി. വിവാഹിതര്‍ മാത്രം അണിഞ്ഞിരുന്ന മിഞ്ചി ഇന്ന് കോളേജ് കുമാരിമാരുടെയും ഇഷ്ട ആഭരണമായി മാറിയിരിക്കുന്നു. 

ഫാഷനബിളായി മാറിയെങ്കിലും ഇതിനു പിന്നിലെ ശാസ്ത്രീയമായ കാര്യം എത്രപേര്‍ക്കറിയാം. ഭാരതം അനേകം സംസ്‌കാരങ്ങളുടെ നാടാണ്. കഴിക്കുന്ന ഭക്ഷണം മുതല്‍ അണിയുന്ന ആടയാഭരണങ്ങള്‍ വരെ നമ്മുടെ ശാരീരികവും മാനസികവും ആയ അവസ്ഥയില്‍ ആഴത്തിലുള്ള പ്രഭാവം ചെലുത്തുന്നവയായിരുന്നു, ഇന്നെല്ലാം ഫാഷന്റെ ഭാഗമായി മാറിയെങ്കിലും.

വിവാഹിതകളായ സ്ത്രീകള്‍ കാല്‍വിരലില്‍ മോതിരമണിയുന്നത് ഭാരതീയ ആചാരത്തിന്റെ ഭാഗമായാണ്. പല സ്ഥലങ്ങളിലും വിവാഹത്തിന്റെ ഒരു ചടങ്ങാണ് കാല്‍വിരലില്‍ മോതിരമണിയിക്കുന്നത്.

രാമായണത്തിലും കാല്‍വിരലിലെ മോതിരത്തെ പറ്റി പറയുന്നുണ്ട്. സീതാദേവി രാവണന്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ രാമനുള്ള അടയാളമായി തന്റെ കാല്‍വിരലിലെ മോതിരം എറിഞ്ഞതായി.വിവിധ നാടുകളില്‍ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. മലയാളത്തില്‍ മിഞ്ചി എന്നും കാലംഗുരമെന്ന് കന്നടയിലും മേത്തി എന്ന് തമിഴിലുമൊക്കെ ഇത് അറിയപ്പെടുന്നു.

വെള്ളി, സ്വര്‍ണ്ണം,ബ്ലാക്ക് മെറ്റല്‍ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ മിഞ്ചികള്‍ വലതുകാലിന്റേയും ഇടതുകാലിന്റേയും രണ്ടാമത്തെ വിരലിലാണ് പൊതുവെ അണിയുക. കാലിലെ രണ്ടാമത്തെ വിരലിലെ ഞരമ്പുകള്‍ ഹൃദയത്തിലൂടെ ഗര്‍ഭപാത്രത്തിലേക്ക് നേരിട്ട് എത്തുന്നതാണ്. ഈ വിരലില്‍ അണിയുന്ന മോതിരം ഭൂമിയുമായി സ്പര്‍ശിക്കുമ്പോള്‍ പ്രത്യേക തരത്തിലുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യുകയും അതു ഗര്‍ഭപാത്രത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഭൂമിയില്‍ നിന്നുള്ള പോസിറ്റീവ് എനര്‍ജിയെ വലിച്ചെടുത്ത് ശരീരത്തിനു നല്‍കുന്നതിന് ഉത്തമമായിട്ടുള്ളത് വെള്ളി ആണ്. 

ഇത് സ്ത്രീയുടെ മാസമുറ കൃത്യമാക്കുന്നതിനും ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പ്രത്യുല്പാദന പ്രക്രിയയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ മിഞ്ചി ധരിക്കുന്നതിലൂടെ സാധിക്കുമെന്ന് ശാസ്ത്രീയമായി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടാവാം വിവാഹിതരായ സ്ത്രീകള്‍ മാത്രമേ മിഞ്ചി ധരിക്കാവൂ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!

ശിവന് പൂര്‍ണ്ണപ്രദക്ഷിണം ചെയ്യാന്‍ പാടില്ലാത്തത് എന്തുകൊണ്ട് ?

 

Reasons behind wearing toe ring

RECOMMENDED FOR YOU:

no relative items