സ്ത്രീകളും കുട്ടികളും കാലില്‍ അണിയാന്‍ ഇഷ്ടപ്പെടുന്ന ഒരു ആഭരണമാണ് പാദസരം അഥവാ കൊലുസ്. വെള്ളി കൊണ്ടും സ്വര്‍ണ്ണം കൊണ്ടും പാദസരം തീര്‍ക്കാം. നടക്കുമ്പോള്‍ ശബ്ദമുണ്ടാക്കാനായി പാദസരത്തില്‍ മണികള്‍ പിടിപ്പിക്കാറുണ്ട്. 30 രൂപ യുടെ ഫാന്‍സി പാദസരം മുതല്‍ ലക്ഷങ്ങള്‍ വില വരുന്ന ഡയമണ്ട് പാദസരങ്ങള്‍ വരെയുണ്ട്.
മലയാളി മങ്കമാര്‍ മാത്രമല്ല, ഇന്ത്യയില്‍ പണ്ടുകാലം മുതലേ സ്ത്രീകള്‍ കൊലുസ് ഒരു ആഭരണമായി അണിയാറൂണ്ട്. ആദ്യകാലങ്ങളില്‍ വെള്ളിയില്‍ തീര്‍ത്ത കൊലുസുകളാണ് പെണ്ണിനഴകായിരുന്നത്. ഇത് പിന്നീട് സ്വര്‍ണ്ണത്തിലേക്ക് മാറിയെങ്കിലും അധികം നിലനിന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി, വെള്ളിക്കും സ്വര്‍ണ്ണത്തിനും പുറമെ മുത്തുകളും കല്ലും പിടിപ്പിച്ച് ഫാന്‍സി പാദസരങ്ങളും പെണ്ണിന്റെ കാലിനെ അഴകുള്ളതാക്കാനായി വിപണിയിലുണ്ട്.
ഗാര്‍നെറ്റ് ജെംസില്‍ തീര്‍ത്ത പാദസരങ്ങളാണ് ഇപ്പോള്‍ പ്രധാനം. വെള്ളിയില്‍ തീര്‍ത്ത ചെയിനില്‍ ഗ്ലാസും ഗാര്‍നെറ്റും മുത്തുകളും മറ്റും ഉപയോഗിച്ച് കൊലുസിനെ കൂടുതല്‍ ഭംഗിയാക്കിയിരിക്കുന്നു. പെട്ടെന്ന് അഴിഞ്ഞുപോകാത്ത രീതിയില്‍ സ്പ്രിംഗ് ലോക്കോടെയാണ് ഇവയുള്ളത്. 298 രൂപ മുതല്‍ മുകളിലേക്കാണ് ഇവയുടെ വില.
എന്നാല്‍ കോളേജ്കുമാരികള്‍ക്കിടയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഫാന്‍സി കൊലുസുകള്‍ തന്നെയാണ് ഇപ്പോഴും വിഐപി.ഏത് വേഷത്തിനും നിറത്തിനും യോജിച്ച കൊലുസുകളും ലഭ്യമാണ്. 35രൂപ മുതല്‍ ഫാന്‍സി കൊലുസുകള്‍ ലഭ്യമാണ്.
വിവാഹവേളയില്‍ വധുവിന് അണിയാന്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള ബ്രൈഡല്‍ ആങ്ക്‌ലെറ്റ്‌സുകളും ഉണ്ട്. രത്‌നക്കല്ലുകള്‍ പതിപ്പിച്ച ഇവയ്ക്ക് വില കൂടുമെന്ന് മാത്രം.വിലകൂടിയാലും കുഴപ്പമില്ലാത്തവര്‍ക്കായി ഡയമണ്ട് പാദസരങ്ങളും ഉണ്ട്.
എത്രയധികം ഫാഷന്‍ കൊലുസുകള്‍ വന്നാലും വെള്ളി കൊലുസിന്റെ പ്രൗഢി മറ്റൊന്നിനുമില്ല എന്നതാണ് സത്യം.
കൊലുസല്ലെ എങ്ങനെ വേണമെങ്കിലും അണിയാം എന്ന് കരുതരുത്.വെള്ളിക്കൊലുസാണെങ്കില്‍ ആങ്കിള്‍ ബോണിന് താഴെ അണിയുന്നതാണ് ഭംഗി.ഡിസൈനര്‍ കൊലുസുകളും ഈ രീതിയില്‍ ധരിക്കാം.
ഫാന്‍സി കൊലുസുകള്‍ കാലിന് പറ്റിച്ചേര്‍ന്ന് 'ആങ്കിള്‍ ബോണിന്' മുകളില്‍ അണിയുന്നതാണ് സ്‌റ്റൈല്‍.
ഫാന്‍സി കൊലുസുകള്‍ കാലിന് പറ്റിച്ചേര്‍ന്ന് 'ആങ്കിള്‍ ബോണിന്' മുകളില്‍ അണിയുന്നതാണ് സ്‌റ്റൈല്‍.
ഒറ്റക്കാലില്‍ അണിയാവുന്ന കൊറിയന്‍ ബീഡസ് ഫാന്‍സി പാദസരങ്ങളാണ് കൗമാരക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. ബഹുവര്‍ണങ്ങളിലുള്ള മുത്തുകള്‍ക്കൊപ്പം കൊച്ചു ഷെല്ലുകള്‍ കോര്‍ത്തെടുത്ത ഇത്തരം പാദസരങ്ങള്‍ കണങ്കാലില്‍ അണിഞ്ഞാല്‍ ആരുമൊന്ന് നോക്കിപ്പോകും. അത്രയ്ക്ക് സൂപ്പര്‍ ലുക്കാണിതിന്. കറുപ്പും വെള്ളയും സ്വര്‍ണനിറവും ഇടകലര്‍ന്നു നില്‍ക്കുന്ന ഡിസൈന്‍ ആണ് കൊറിയന്‍ ബീഡ്‌സ് പാദസരങ്ങളുടേത്.
ഹാങിങ് ടൈപ്പ് പാദസരങ്ങളാണ് ഫാന്‍സി പാദസരങ്ങളിലെ മറ്റൊരിനം. ജീന്‍സ്, കാപ്രി, മിഡി... വസ്ത്രം ഏതുമാവട്ടെ അവയ്‌ക്കൊപ്പം പാദസരങ്ങള്‍ അണിയാമെന്നതാണ് മറ്റൊരു സവിശേഷത. . 50 രൂപ മുതല്‍ 125 രൂപ വരെയാണ് വില. കുന്ദന്‍ വര്‍ക്ക് ചെയ്ത ഹാങിങ് ടൈപ്പ് ആന്റ്വിക് ഗോള്‍ഡ് പാദസരങ്ങള്‍ക്ക് 100 മുതല്‍ 150 രൂപ വരെ വില വരും. ഒക്‌സിഡൈസ്ഡ് സില്‍വര്‍ പാദസരങ്ങളുടെ വില 50 മുതല്‍ 150 രൂപ വരെയാണ് വില.