ഓണ്‍ലൈനായി ഷൂസ് വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

NewsDesk
ഓണ്‍ലൈനായി ഷൂസ് വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഷൂ എപ്പോഴും നേരിട്ട് കണ്ട് വാങ്ങാനാണ് മിക്കവരുടെയും ആഗ്രഹം. എന്നാലെ മനസ്സിനും ശരീരത്തിനും പിടിക്കുന്നത് കണ്ടെത്താനാവൂ. എന്നാല്‍ ഷോപ്പിംഗിന് പോവാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഷൂ ഓണ്‍ലൈനായും വാങ്ങാം. ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

ശരിയായ അളവ് (സൈസ്) : ഓണ്‍ലൈനായി വാങ്ങുമ്പോള്‍ വരാവുന്ന ഏറ്റവും പ്രധാന പ്രശ്‌നം ശരിയായ അളവ് ആണ്.  എപ്പോഴും സൈസിംഗ് ഗൈഡ് നന്നായി ചെക്ക് ചെയ്യണം.പല ബ്രാന്‍ഡുകളുടെയും െൈസസ് രേഖപ്പെടുത്തുന്നത് വ്യത്യസ്തമായിട്ടായിരിക്കും. ബ്രാന്‍ഡ് നല്‍കുന്ന മെഷറിംഗ് ഗൈഡ് നന്നായി പഠിച്ചു വേണം ശരിയായ അളവ് കണ്ടെത്താന്‍.

പോളിസി ചെക്ക് : വിറ്റ സാധനം തിരിച്ചെടുക്കുന്നതോ മാറ്റിയെടുക്കുന്നതോ ആയി ബന്ധപ്പെട്ട കമ്പനിയുടെ (ഓണ്‍ലൈന്‍ കമ്പനി) പോളിസി നന്നായി മനസ്സിലാക്കിയിരിക്കണം ഓര്‍ഡര്‍ ചെയ്യും മുമ്പെ തന്നെ. ഷൂസ് മാറ്റിയെടുക്കാന്‍ സാധിക്കും എന്നത് തന്നെ വലിയ ആശ്വാസമാണ്.

കിട്ടിയ ഉടന്‍ തന്നെ ഇട്ടു നോക്കുക : ഷൂസ് കയ്യില്‍ കിട്ടിയ ഉടന്‍ തന്നെ ഇട്ട് അളവെല്ലാം ശരിയാണോ എന്ന് പരിശോധിക്കുക. എന്നാല്‍ മാത്രമേ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ റിട്ടേണ്‍ പിരീഡിനുള്ളില്‍ റിട്ടേണ്‍ ചെയ്യാനാവൂ.

പ്രൊഡക്ട് സ്‌പെസിഫിക്കേഷന്‍ :  ഷൂ മെറ്റീരിയിലിനെ കുറിച്ചും അതിന്റെ മറ്റ് കാര്യങ്ങളും നന്നായി വായിച്ചിട്ടുണ്ടായിരിക്കണം.എന്തെങ്കിലും സംശയമുണ്ടെങ്കില്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് ഉറപ്പ് വരുത്തിയ ശേഷം വേണം ഓര്‍ഡര്‍ ചെയ്യാന്‍.

സ്‌റ്റൈല്‍ : നമ്മുടെ കാലിനിണങ്ങുന്ന ഷൂസ് ഏതാണെന്ന് അറിഞ്ഞിരിക്കണം.എപ്പോഴും കാലിനിണങ്ങുന്നത് തിരഞ്ഞെടുക്കുക.

ഫസ്റ്റ് ട്രയല്‍ : പുതിയ ബ്രാന്‍ഡ് വാങ്ങുമ്പോള്‍ ഒരു കാലിലണിഞ്ഞ് അതിന്റെ അളവും, കംഫോര്‍ട്ടബിലിറ്റിയും, ക്വാളിറ്റിയുമെല്ലാം പരിശോധിക്കണം.
ഷൂസ് അകത്തുപയോഗിച്ചു നോക്കാം : ഷൂസ് ചെക്ക് ചെയ്യാനായി അണിയുമ്പോള്‍ റൂമിനുള്ളില്‍ നല്ല പ്രതലത്തില്‍ ഉപയോഗിക്കുക. ഷൂസിന് കേടു പറ്റാതെ റിട്ടേണ്‍ ചെയ്യാന്‍ ഇത് സഹായിക്കും.
സെക്യൂര്‍ പെയ്‌മെന്റ് : വെബ്‌സൈറ്റ് ഒരു സെക്യൂര്‍ പെയ്‌മെന്റ് സിസ്റ്റം ഉപയോഗിക്കുന്നില്ലെങ്കില്‍ വാങ്ങാതിരിക്കുക.
റിവ്യൂ ,റേറ്റിംഗ്‌സ് : വാങ്ങാന്‍ തീരുമാനമെടുക്കും മുമ്പായി കസ്റ്റമര്‍ റിവ്യൂ കൂടി ചെക്ക് ചെയ്യുന്നത് നല്ലതാണ്.
ക്രഡിബിലിറ്റി ചെക്ക് : സോഷ്യല്‍ മീഡിയയിലും മറ്റും ബ്രാന്റിന്റെയും ഓണ്‍ലൈന്‍ സൈറ്റിന്റെയും ക്രഡിബിലിറ്റി മുന്നെ തന്നെ ചെക്ക് ചെയ്യാം.
 

Read more topics: shoes, fashion,online,purchase,ഷൂ
Things to care while buying shoes online

RECOMMENDED FOR YOU: