മിക്‌സഡ് വെജിറ്റബിള്‍ കട്‌ലറ്റ്

NewsDesk
മിക്‌സഡ് വെജിറ്റബിള്‍ കട്‌ലറ്റ്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് കട്‌ലറ്റുകള്‍.വെജിറ്റബിള്‍ കട്‌ലറ്റ്, മീറ്റ് കട്‌ലറ്റ്, എഗ്ഗ് കട്‌ലറ്റ്, ചെമ്മീന്‍ കട്‌ലറ്റ് തുടങ്ങി ഒട്ടേറെ കട്‌ലറ്റുകള്‍ ഉണ്ട്. ഇവിടെ മിക്‌സഡ് വെജിറ്റബിള്‍ കട്‌ലറ്റ് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.
പച്ചക്കറികള്‍ അടങ്ങിയ ഇത് ആരോഗ്യത്തിനും നല്ലതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ചീസ് - 50ഗ്രാം
ചെറുതായി അരിഞ്ഞ കാപ്‌സികം - അര ടീസ്പൂണ്‍
കാരറ്റ് ഗ്രേറ്റഡ് - മീഡിയം 1 എണ്ണം
വെളുത്തുള്ളി - 5 അല്ലി ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി പേസ്റ്റ് - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ചെറിയ സ്പൂണ്‍
ബ്രഡ് പൊടി - 4 ടേബിള്‍ സ്പൂണ്‍
ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് -  2 എണ്ണം
സവാള ചെറുതായി അരിഞ്ഞത് - 1 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് - 2 എണ്ണം
ഇഞ്ചി പേസ്റ്റ് - കാല്‍ ടീസ്പൂണ്‍
മുളക്‌പൊടി - കാല്‍ ടീസ്പൂണ്‍
ചാട്ട് മസാല - അര ടീസ്പൂണ്‍
കോണ്‍ ഫ്‌ളോര്‍ - 3 ടീസ്പൂണ്‍
ഉപ്പ്് - അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങും പച്ചക്കറികളും ഒരു ബൗളിലേക്കിട്ട് നന്നായി ഉടച്ച് ചേര്‍ക്കുക.ഇതിലേക്ക്് ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് , മുളകുപൊടി, മഞ്ഞള്‍ പൊടി,ഉപ്പ് ,ചാട്ട് മസാല എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതത്തെ ചെറിയ ഉരുളകളാക്കി എടുക്കുക. ഒരു ചെറിയ പാത്രത്തില്‍ കോണ്‍ ഫ്‌ലോര്‍ വെള്ളം ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കുക. കട്‌ലറ്റ് ഉരുളകള്‍ കോണ്‍ഫ്‌ലോര്‍ മിശ്രിതത്തില്‍ മുക്കി എടുത്ത് ബ്രഡ് പൊടിയില്‍ പൊതിഞ്ഞെടുക്കുക.

പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കുക. ഇതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് കട്‌ലറ്റ് ഉരുളകള്‍ ഇട്ട് ഷാലോ ഫ്രൈ ചെയ്‌തെടുക്കുക.രണ്ടു ഭാഗവും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കുക. ടിഷ്യൂ പേപ്പറിലേക്ക് മാറ്റി അധികമുള്ള ഓയില്‍ ഒപ്പിയെടുക്കാം. ചൂടോടെ സോസോ ചട്ട്‌നിയോ കൂട്ടി കഴിക്കാം.
 

how to prepare mixed vegetable cutlets

RECOMMENDED FOR YOU:

no relative items