ബേക്കറി പലഹാരങ്ങളിലും കേക്കിലും ബിസ്‌ക്കറ്റിലുമൊക്കെ കാണുന്ന ടൂട്ടി ഫ്രൂട്ടി കാണാനും കഴിക്കാനും വളരെ സ്വാദാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ചിന്തിക്കാത്തവരുണ്ടാവില്ല. അവര്‍ക്കായി ടൂട്ടി ഫ്രൂട്ടി വീട്ടില്‍ വച്ചു തന്നെ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
പച്ച പപ്പായ - 250 ഗ്രാം
പഞ്ചസാര - 150 ഗ്രാം
ഫുഡ് കളേഴ്‌സ് -
വാനില എസ്സന്‍സ് - 2-3 തുള്ളി
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പപ്പായ നല്ലതു പോലെ ചെറിയ ക്യൂബുകളാക്ക് മുറിച്ചെടുക്കുക. ഉള്ളിലെ കുരുവും തൊലിയും നന്നായി കളയണം. അടുപ്പില്‍ പാന്‍ വച്ച് 250മില്ലിയോളം വെള്ളം തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ അതിലേക്ക് പപ്പായ ഇട്ട് മൂന്നു മിനിറ്റ് വേവിക്കുക. ഏകദേശം പകുതി വേവാകും വരെ. തണുത്തതിനു ശേഷം വെള്ളം വാര്‍ത്തെടുക്കുക.
വേറൊരു പാത്രം അടുപ്പില്‍ വച്ച് അതിലേക്ക് പഞ്ചസാര ചേര്‍ക്കുക.അതില്‍ അല്പം വെള്ളം ചേര്‍ത്ത് മാറ്റി വെച്ചിരിക്കുന്ന പപ്പായ ഇട്ട് തിളപ്പിക്കുക. പഞ്ചസാര നൂല്‍ പരുവമാകുമ്പോള്‍ തീയണച്ച് അതില്‍ കുറച്ച് വാനില എസ്സന്‍സ് ചേര്‍ക്കുക. തണുക്കാനായി വയ്ക്കുക. അതിനു ശേഷം ഫുഡ് കളേഴ്‌സ് വേറെ വേറെ പാത്രത്തില്‍ എടുക്കുക. പപ്പായ മിക്‌സ് ഓരോന്നിലേക്കും ഇട്ട് നന്നായി യോജിപ്പിക്കുക. കളര്‍ അബ്‌സോര്‍ബ് ചെയ്യാന്‍ 10-12 മണിക്കൂര്‍ മാറ്റി വയ്ക്കുക.അതിനുശേഷം ഒരു ടിഷ്യൂ പേപ്പറിലേക്ക്് മാറ്റി വെള്ളം വറ്റിച്ചെടുക്കുക.