രുചികരമായ ഡോനട്ട്സ് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ

NewsDesk
രുചികരമായ ഡോനട്ട്സ് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ

ആർക്കും എളുപ്പം വീട്ടിൽ തന്നെ രുചികരമായ ഡോ നട്ടുകൾ തയ്യാറാക്കാം. ഇതിനാവശ്യമായ സാധനങ്ങൾ കൃത്യമായി തന്നെ ചേർത്താൽ രുചികരമായ ഡോനട്ട് തയ്യാറാക്കാം.

ഒന്നരകപ്പ് മൈദ, ഒന്നര ടീസ്പൂൺ പഞ്ചസാര, അരടീസ്പൂൺ ഉപ്പ്, ഒരു ടേബിൾ സ്പൂൺ വെണ്ണ എന്നിവ ചേർത്ത് വയ്ക്കുക. കാല്‍ കപ്പ് പാലിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് അതിലേക്ക് ഒന്നേകാൽ ടീസ്പൂൺ യീസ്റ്റ് ചേർത്ത് പത്ത് മിനിറ്റ് മാറ്റി വയ്ക്കുക. ചെറിയ ചൂടുള്ള പാൽ വേണം ഉപയോഗിക്കാൻ.

മൈദയും മറ്റ് വസ്തുക്കളും കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു മുട്ടയും പാൽ-യീസ്റ്റ് മിക്സും ചേർത്ത് കുഴയ്ക്കുക. കൈയിലൊട്ടാത്ത പരുവത്തിലാണ് കുഴച്ചെടുക്കേണ്ടത്. ആവശ്യമെങ്കിൽ അല്പം കൂടി മൈദ ചേർക്കാം. നല്ല സ്മൂത്തായി കഴിഞ്ഞാൽ നനഞ്ഞ തുണി വച്ച് മൂടി വയ്ക്കുക. ഒരു മണിക്കൂർ നേരം മാറ്റി വയ്ക്കാം. 

ഒരു മണിക്കൂറിന് ശേഷം മാവെടുത്ത് ഒന്നുകൂടെ കുഴയ്ക്കുക. അത് കഴിഞ്ഞ് ചപ്പാത്തിപലകയിൽ വച്ച് കട്ടിയിൽ പരത്തിയെടുക്കുക. ഡോ നട്ട് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്തെടുക്കുക. അല്ലെങ്കിൽ വീട്ടിൽ ലഭ്യമായ അടപ്പ് ഉപയോഗിച്ചും കട്ട് ചെയ്തെടുക്കാം. കട്ട് ചെയ്തെടുക്കുന്നവ ഒരു പ്ലേറ്റിൽ അല്പം മൈദ പൊടി വിതറി അതിലേക്കെടുത്തു വയ്ക്കാം. ഒന്നര കപ്പ് മൈദ ഉപയോഗിച്ച് ഏകദേശം 12 ഡോ നട്ട് വരെ കിട്ടും. ഇതിനെയും നനഞ്ഞ തുണി ഉപയോഗിച്ച് മാറ്റി വയ്ക്കാം. അര മണിക്കൂറോളം വയ്ക്കണം. 

ഈ സമയത്ത് ഇതിലേക്കാവശ്യമുള്ള ചോകളേറ്റ് ഗ്ലേസ് തയ്യാറാക്കാം. ഡബിൾ ബോയിൽ രീതിയിലാണ് തയ്യാറാക്കുക. അടിയിൽ ഒരു പാത്രത്തില്‍ വെള്ളമെടുക്കുക. കവർ ചെയ്യുന്ന തരത്തിൽ ഒരു പാത്രമെടുത്ത് അതിന് മുകളിൽ വയ്ക്കുക. ചോക്ലേറ്റും വെണ്ണയും ചേർത്താണ് ബോയിൽ ചെയ്യേണ്ടത്. അരകപ്പ് ചോക്ലേറ്റ് , രണ്ട് ടേബിൾ സ്പൂൺ ബട്ടർ എന്നിവ ചേർത്ത് നന്നായി ഇളക്കുക. മുക്കാൽ ഭാഗമായി കഴിഞ്ഞാൽ വാങ്ങി വയ്ക്കാം. വേണമെങ്കിൽ അല്പം പഞ്ചസാര പൊടിച്ച് ചേർക്കാം. പഞ്ചസാര ചേർത്ത് കഴിഞ്ഞാൽ അല്പം ചൂടുവെള്ളം (ഒരു ടേബിൾ സ്പൂൺ) ചേർത്ത് കട്ടിയില്ലാത്ത പരുവത്തിലാക്കി വയ്ക്കാം.ഡോ നട്ട് തയ്യാറാക്കി വരുമ്പോഴേക്കും വീണ്ടും ചോക്ലേറ്റ് കട്ടിയായാൽ അല്പം കൂടി ചൂടുവെള്ളം ചേർത്ത് മിക്സാക്കിയെടുക്കാം.

പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിക്കാം. ഡോനട്ടുകൾ അതിലേക്കിട്ട് രണ്ട് ഭാഗവും നന്നായി ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം. അല്പം ചൂടാറിയ ശേഷം ഇതിനെ ചോക്ലേറ്റിൽ മുക്കിയെടുക്കാം. ശ്രദ്ധിക്കേണ്ട കാര്യം എണ്ണ നന്നായി തിളച്ച ശേഷം ചൂടു കുറച്ച് വേണം വറുത്തെടുക്കാൻ. ഇനി ഒരു വശം ചോക്ലേറ്റിൽ മുക്കിയെടുക്കാം. 

how to make chocolate doughnuts at home

RECOMMENDED FOR YOU:

no relative items